'പാകിസ്താൻ ജന്മഭൂമിയെങ്കിൽ ഇന്ത്യ മാതൃഭൂമി'; തുറന്ന് പറഞ്ഞ് മുൻ പാക് താരം ഡാനിഷ് കനേരിയ

ഇന്ത്യ തനിക്ക് മാതൃഭൂമിയുമാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

'പാകിസ്താൻ ജന്മഭൂമിയെങ്കിൽ ഇന്ത്യ മാതൃഭൂമി'; തുറന്ന് പറഞ്ഞ് മുൻ പാക് താരം ഡാനിഷ് കനേരിയ
dot image

ഇന്ത്യ തനിക്ക് മാതൃഭൂമിയുമാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താനിലെ ജനങ്ങളില്‍നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ ക്രിക്കറ്റ് കരിയറില്‍ കടുത്ത വിവേചനവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെന്നും കനേരിയ പറഞ്ഞു. ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനുവേണ്ടി ശ്രമിക്കുകയാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എക്‌സിലെ ഒരു നീണ്ട പോസ്റ്റിലാണ് കനേരിയ ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

പാകിസ്താനെക്കുറിച്ച് മിണ്ടാതിരിക്കുകയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്നതെന്തുകൊണ്ടെന്ന് ചോദിക്കുന്ന നിരവധി ആളുകളുണ്ട്. ഇന്ത്യന്‍ പൗരത്വം ലഭിക്കാനാണ് ഇത് ചെയ്യുന്നതെന്നാണ് ചിലരുടെ ആരോപണം. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഒരു വിശദീകരണം ആവശ്യമായി തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് തുറന്നുപറച്ചിലെന്നും കനേരിയ പറയുന്നു. പാകിസ്താന്‍ തന്റെ ജന്മഭൂമിയും ഇന്ത്യ തന്റെ മാതൃഭൂമിയുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പൂര്‍വികരുടെ നാടായ ഇന്ത്യ തനിക്ക് ക്ഷേത്രംപോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പൗരത്വം നേടാന്‍ നിലവില്‍ പദ്ധതിയില്ലെന്നും കനേരിയ പറഞ്ഞു.

പാക് ദേശീയ ടീമിനെ പ്രതിനിധാനം ചെയ്ത ചുരുക്കം ചില ഹിന്ദുമത വിശ്വാസികളായ കളിക്കാരില്‍ ഒരാളാണ് ഡാനിഷ് കനേരിയ. ടീമില്‍ കളിച്ചിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി അടക്കമുള്ള ആളുകളില്‍നിന്ന് മതപരമായ വിവേചനം നേരിട്ടതായി പലപ്പോഴും അദ്ദേഹം ആരോപിച്ചിരുന്നു. 2000-നും 2010-നുമിടയില്‍ പാകിസ്താനുവേണ്ടി 61 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ചു. പിന്നീട് ഒത്തുകളി കേസില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അദ്ദേഹത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.

Content Highlights: ndia my matrubhumi: Ex-Pak cricketer Danish Kaneria's big claim on india

dot image
To advertise here,contact us
dot image