
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം ഇന്ത്യക്ക്. ആദ്യ ദിവസം അവസാനിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടിയിട്ടുണ്ട്. യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. സ്‌കോർ വെസ്റ്റ് ഇൻഡീസ്; 162-10, ഇന്ത്യ; 121-2. അർധസെഞ്ച്വറിയുമായി കെ എൽ രാഹുലും 18 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരാണ് കളി അവസാനിക്കുമ്പോള്‍ ക്രീസില്‍.
114 പന്ത് നേരിട്ട രാഹുല്‍ ആറ് ഫോറടക്കം 53 റൺസ് നേടി. ജയ്‌സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറ എന്നിവർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.
വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.
ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ നിതീഷ് റെഡ്ഡി, സ്പിന്നർ കുൽദീപ് യാദവ് എന്നിവർ ഇടംപിടിച്ചിട്ടുണ്ട്. ഗില്ലിന്റെ നേതൃത്വത്തിൽ രണ്ടാം ടെസ്റ്റ് പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുളളത്.
Content Highlights- India vs Wi Day one Stumps as Rahul scored fifty