ഹീറോ അല്ലെ.. ഇത്രയെങ്കിലും നൽകേണ്ടേ? തിലക് വർമക്ക് വമ്പൻ വരവേൽപ്പ്; വീഡിയോ

തെലങ്കാന സ്‌പോർട്‌സ് അതോറിറ്റി ചെയർമാൻ ശിവസേന റെഡ്ഡിയും മാനേജിംഗ് ഡയറക്ടർ സോണി ബാല ദേവിയും അദ്ദേഹത്തെ ആദരിച്ചു.

ഹീറോ അല്ലെ.. ഇത്രയെങ്കിലും നൽകേണ്ടേ? തിലക് വർമക്ക് വമ്പൻ വരവേൽപ്പ്; വീഡിയോ
dot image

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വർമക്ക് വമ്പൻ സ്വീകരണവുമായി ആരാധകർ. സ്വന്തം നാട്ടിലെത്തിയ താരത്തെ സ്വീകരിക്കാൻ ആരാധകർ തടിച്ചുകൂടി. തെലങ്കാന സ്‌പോർട്‌സ് അതോറിറ്റി ചെയർമാൻ ശിവസേന റെഡ്ഡിയും മാനേജിംഗ് ഡയറക്ടർ സോണി ബാല ദേവിയും അദ്ദേഹത്തെ ആദരിച്ചു.

കാറിൽ കയറിയ തിലകിനെ ആരാധകർ പേര് വിളിച്ച് ആഘോഷിക്കുന്നതും, അദ്ദേഹം ആരാധകർക്ക് നന്ദി പറയുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വമ്പൻ വൈറലാണ്. ഫൈനലിൽ തിലക് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ഓർത്ത് അഭിമാനമുണ്ടെന്നും തിലകിന്റെ സഹോദരനായ തരുൺ വർമ പറഞ്ഞു.

Also Read:

ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്.

പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.

147 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റൺസെടുക്കുന്നതിനിടെ മൂന്ന് ടോപ് ഓർഡർ ബാറ്റർമാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറിൽ അഭിഷേക് ശർമയും മൂന്നാം ഓവറിൽ സൂര്യകുമാർ യാദവും നാലാം ഓവറിൽ ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യ പതറി. ആറ് പന്തിൽ അഞ്ച് റൺസെടുത്ത അഭിഷേകിനെയും, 10 പന്തിൽ 12 റൺസെടുത്ത ഗില്ലിനെയും ഫഹീം അഷ്‌റഫാണ് പുറത്താക്കി. അഞ്ച് പന്തിൽ ഒരു റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷഹീൻ അഫ്രീദിയും മടക്കി.

നാലാം വിക്കറ്റിൽ ഒരുമിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 57 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ അബ്രാർ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്താൻ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ കൂറ്റനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. 22 പന്തിൽ 33 റൺസെടുത്താണ് ദുബെ മടങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 റൺസായിരുന്നു വേണ്ടത്. എന്നാൽ ഭയമോ സമ്മർദ്ദമോ ഇല്ലാതെ ബാറ്റുവീശിയ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്.

Content Highlights- Huge Crowd to Recieve Tilak Varma In Telangana

dot image
To advertise here,contact us
dot image