
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താര ദമ്പതികളാണ് അജിതും ശാലിനിയും. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ശാലിനി ബ്രേക്ക് എടുത്തെങ്കിലും അജിത് സിനിമകൾ ചെയ്യുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നടൻ കൂടുതലും ശ്രദ്ധ നൽകിയിരിക്കുന്നത് മോട്ടോർ സ്പോർട്സിൽ ആണ്. താൻ റേസിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വീട്ടിലെ മറ്റെല്ലാ കാര്യങ്ങളും നോക്കി ഭാര്യ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് അജിത് പറഞ്ഞു. തന്റെ പാത പിന്തുടരാന്‍ മക്കളെ നിര്‍ബന്ധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അജിത് പറഞ്ഞു.
'ഒരുപാട് കാര്യങ്ങള്‍ ശാലിനിയാണ് കൈകാര്യം ചെയ്യുന്നത്. അവളുടെ പിന്തുണയില്ലെങ്കില്‍, എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ദൂരെയായിരിക്കുമ്പോള്‍ വീടും കുട്ടികളെയും നോക്കുന്നത് ശാലിനിയാണ്. കുട്ടികള്‍ക്ക് എന്നെ കാണാന്‍ അധികം സാധിക്കാറില്ല, അവര്‍ക്ക് എന്നെ മിസ് ചെയ്യുന്നതുപോലെ എനിക്കും അവരെ മിസ് ചെയ്യാറുണ്ട്. ഇതൊന്നും ആരും കാണുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ്. എന്നാല്‍ നിങ്ങള്‍ ഒന്നിനെ അത്രയധികം സ്‌നേഹിക്കുമ്പോള്‍, നിങ്ങള്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും,' അജിത് പറഞ്ഞു.
'എന്റെ മകനും ഇത് ഇഷ്ടമാണ്. അവന്‍ ഗോ-കാര്‍ട്ടിങ് ആരംഭിച്ചിട്ടുണ്ട്, പക്ഷേ ഇതുവരെ ഗൗരവമായി തുടങ്ങിയിട്ടില്ല. അത് ശരിക്കും പിന്തുടരണോ എന്ന് തീരുമാനിക്കാന്‍ ഞാന്‍ അവന് സമയം നല്‍കും. സിനിമയായാലും റേസിങ്ങായാലും എന്റെ കാഴ്ചപ്പാടുകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം വരണമെന്നും സാധ്യമായ എല്ലാ വിധത്തിലും അവരെ പിന്തുണയ്ക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു,' അജിത് കൂട്ടിച്ചേര്‍ത്തു.
ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.
Content Highlights: Ajith Kumar says he doesn't force his children to follow in his footsteps