ശിവം ദുബെയുണ്ട്, കീപ്പറായി ജിതേഷ്; സഞ്ജുവിനെ ഉൾപ്പെടുത്താതെ ലോകകപ്പ് ജേതാവിന്റെ പ്ലെയിങ് ഇലവൻ

ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യൻ ടീം ആദ്യമായി കളത്തിലിറങ്ങുന്ന ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ശിവം ദുബെയുണ്ട്, കീപ്പറായി ജിതേഷ്; സഞ്ജുവിനെ ഉൾപ്പെടുത്താതെ ലോകകപ്പ് ജേതാവിന്റെ പ്ലെയിങ് ഇലവൻ
dot image

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുകയാണ്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യൻ ടീം ആദ്യമായി കളത്തിലിറങ്ങുന്ന ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഒരു വർഷത്തിന് ശേഷം ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തുന്ന മത്സരം കൂടിയാണിത. അതു ടീമിന്റെ ഉപനായകനായാണ് താരത്തിന്റെ വരവ്.

സഞ്ജു സാംസണിന്റെ ഓപ്പണിങ് സ്ഥാനം ഇതോടെ തുലാസിലാകുകയാണ്. ഇതിനിടയിൽ ഇന്ത്യയുടെ ഇലവൻ തിരഞ്ഞെടുക്കുകയാണ് മുൻ ഇന്ത്യൻ ലോകപ്പ് വിജയിയായ ക്രിസ് ശ്രീകാന്ത്. സഞ്ജു സാംസണെ ഉൾപ്പെടുത്താതെയാണ് അദ്ദേഹം ടീം തിരഞ്ഞെടുക്കുന്നത്. ജിതേഷ് ശർമയയാണ് അദ്ദേഹത്തിന് പകരം കീപ്പറുടെ റോളിലെത്തുന്നത്. ഇന്ത്യ ഓൾറൗണ്ടർമാർക്ക് അവസരം കൊടുക്കുമെന്ന് പറഞ്ഞ അദ്ദേഹം കുൽദീപിന് പകരം ശിവം ദുബെയെയും ഉൾപ്പെടുത്തി. എന്നാൽ താൻ ആയിരുന്നുവെങ്കിൽ ഏഴ് ബാറ്റർമാരെയും കുൽദീപിനെയും കളിപ്പിച്ചേനെ എന്ന് അദ്ദേഹം പറഞ്ഞു.

എട്ടാം നമ്പർ ബാറ്റർ സെഞ്ച്വറി തികക്കുമെന്നൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. കുൽദീപിന് ബാറ്റിങ് ചെയ്യാൻ സാധിക്കുന്നതാണെന്നും ശ്രീകാന്ത് പറഞ്ഞു.

ശ്രീകാന്ത് പ്രെഡിക്ട് ചെയ്ത ഇന്ത്യൻ ഇലവൻ;

അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്. ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.

സെപ്റ്റംബർ ഒൻപത് മുതൽ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുന്നത്. ആറ് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റിൽ ആകെ 19 മത്സരങ്ങളാണ് ഉള്ളത്. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരമുണ്ട്. ടൂർണമെന്റിൽ ജിസിസിയിൽ നിന്നും ഒമാനും യുഎഇയും ആണ് മത്സരത്തിന് ഇറങ്ങുന്നത്. സെപ്റ്റംബർ 28നാണ് കലാശപ്പോരാട്ടം നടക്കുക.

Content Highlights; Kris Srikanth Predicts India's Eleven in first Game against UAE

dot image
To advertise here,contact us
dot image