സഞ്ജു ആദ്യ മത്സരത്തിൽ കളിക്കുമോ? നർമത്തിൽ പൊതിഞ്ഞ ഉത്തരവുമായി ക്യാപ്റ്റൻ സൂര്യ

ഇന്ത്യയുടെ ആദ്യ ഇലവനിൽ സഞ്ജു സാംസൺ കളിക്കുമോ എന്ന കാര്യം ഒരുപാട് ചർച്ചയായിരുന്നു

സഞ്ജു ആദ്യ മത്സരത്തിൽ കളിക്കുമോ? നർമത്തിൽ പൊതിഞ്ഞ ഉത്തരവുമായി ക്യാപ്റ്റൻ സൂര്യ
dot image

ഏഷ്യാ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനടുവിലെത്തുന്ന ഏഷ്യാ കപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. സെപ്റ്റംബർ പത്തിന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ ഇലവനിൽ സഞ്ജു സാംസൺ കളിക്കുമോ എന്ന കാര്യം ഒരുപാട് ചർച്ചയായിരുന്നു. സൂപ്പർതാരവും ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ഗിൽ ഉപനായകനായി തിരിച്ചെത്തിയതോടെയാണ് സഞ്ജു ടോപ് ഓർഡറിൽ കളിക്കുമോ എന്ന കാര്യം ചർച്ചയായത്.

എന്നാൽ സഞ്ജു സാംസൺ കളിക്കുമോ എന്ന ചോദ്യത്തിന് തമാശരൂപണെ മറുപടി നൽകുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ഏഷ്യാ കപ്പിന് മുമ്പുള്ള ക്യാപ്്റ്റൻമാരുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' അവനെ ഞങ്ങൾ സൂക്ഷിച്ചോളം നിങ്ങൾ പേടിക്കേണ്ട. ശരിയായ തീരുമാനം ഞങ്ങൾ നാളെ എടുത്തോളം,' എന്നാണ് സൂര്യ തമാശരൂപേണ പറഞ്ഞത്.

ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും ഓപ്പണിങ് ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം സഞ്ജു എവിടെ കളിക്കുമെന്നും സംശയങ്ങളുണ്ട്. വിക്കറ്റ് കീപ്പറായ ടീമിലിട്ടാലും ഓപ്പണിങ് റോളിൽ സഞ്ജു എത്താനുള്ള സാധ്യത വളരെ കുറവാണ്.

സെപ്റ്റംബർ ഒൻപത് മുതൽ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ. ആറ് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരമുണ്ട്. ടൂർണമെന്റിൽ ജിസിസിയിൽ നിന്നും ഒമാനും യുഎഇയും ആണ് മത്സരത്തിന് ഇറങ്ങുന്നത്. സെപ്റ്റംബർ 28നാണ് കലാശപ്പോരാട്ടം നടക്കുക.

Content Highlights- Suryakumar Yadav funny answer to question of whether Sanju Samson Play or Not

dot image
To advertise here,contact us
dot image