രത്തൻ ടാറ്റയുടെ പ്രിയ ശിഷ്യൻ ശാന്തനു നായിഡു ഡേറ്റിങ്ങിലോ? ഹൃദയം തകർന്നു പോയെന്ന് പെൺകുട്ടികളുടെ കമന്റുകൾ

ശാന്തനു പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

രത്തൻ ടാറ്റയുടെ പ്രിയ ശിഷ്യൻ ശാന്തനു നായിഡു ഡേറ്റിങ്ങിലോ? ഹൃദയം തകർന്നു പോയെന്ന് പെൺകുട്ടികളുടെ കമന്റുകൾ
dot image

അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ പ്രിയ ശിഷ്യനും സഹായിയുമായ ശന്തനു നായിഡു തന്റെ പ്രണയിനിയിനിയൊടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കാമുകിയുടെ മുഖം വ്യക്തമാകാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ശാന്തനു പങ്കുവച്ചിരിക്കുന്നത്.

ഒരു ചിത്രത്തില്‍ പെണ്‍കുട്ടിയുടെ മുഖം കൈ കൊണ്ട് മറച്ചിരിക്കുന്നതും. മറ്റൊരു ചിത്രത്തില്‍ ലണ്ടനിലെ നാഷണല്‍ ഗാലറിക്ക് പുറത്ത് ഇരിക്കുന്നതും കാണാം.

ഒരു ട്യൂബ് ട്രെയിന്റെ പശ്ചാതലത്തില്‍ ഇരുവരും നിന്ന് സംസാരിക്കുന്ന ചിത്രവും ശാന്തനു പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഒരു ഡിന്നര്‍ ഡേറ്റിങ്ങിന്റെ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ കാണാം.

നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പല പെണ്‍കുട്ടികളും തങ്ങളുടെ ഹൃദയം തകര്‍ന്നു പോയെന്ന രീതിയിലുള്ള കമന്റുകള്‍ ഇട്ടിട്ടുണ്ട്. പലരും ഈ ചിത്രങ്ങള്‍ AI ആണോ എന്ന് ചോദിക്കുന്നതിന് അല്ല എന്നും ശാന്തനു കമന്റ് ചെയിതിട്ടുണ്ട്.

രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്നു ശാന്തനു നായിഡു. ടാറ്റയില്‍ ജോലി ചെയ്യുന്ന അഞ്ചാം തലമുറയാണ് ശാന്തനു. നായകളോടുള്ള സ്‌നേഹമാണ് രത്തന്‍ ടാറ്റയെയും ശാന്തനുവിനെയും കൂടുതല്‍ അടുപ്പിച്ചത്. കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ നേടിയ ശാന്തനു ഗുഡ്‌ഫെലോസ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ സ്ഥാപകന്‍ കൂടിയാണ്.

ശാന്തനുവിനെ രത്തന്‍ ടാറ്റയുടെ ഒപ്പം എപ്പോഴും കാണാന്‍ സാധിക്കുമായിരുന്നു. രത്തന്‍ ലോകത്തോട് വിട പറഞ്ഞ സമയത്ത് ശാന്തനു ലിങ്ക്ഡ് ഇന്നില്‍ കുറിച്ചത് 'പ്രിയ വെളിച്ചമേ…ഈ സൗഹൃദം ഇപ്പോള്‍ എന്നില്‍ അവശേഷിപ്പിക്കുന്ന ശൂന്യത നികത്താന്‍ ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ശ്രമിക്കും. ദുഃഖമാണ് സ്‌നേഹത്തിന് കൊടുക്കേണ്ട വില' എന്നായിരുന്നു.

Content Highlights: Ratan Tata's Millennial Friend Shantanu Naidu In A Relationship

dot image
To advertise here,contact us
dot image