കൊല്ലത്ത് അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു; അധ്യാപകനും പരിക്ക്

വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമെന്ന് പ്രിന്‍സിപ്പാള്‍

കൊല്ലത്ത് അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു; അധ്യാപകനും പരിക്ക്
dot image

കൊല്ലം: അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും കായികാധ്യാപകന്‍ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു. വിദ്യാര്‍ത്ഥിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമെന്ന് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു. പൊലീസിലും ബാലവകാശ കമ്മീഷനിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Teacher beat Student in Kollam

dot image
To advertise here,contact us
dot image