ഐഎസ്ഐക്ക് നല്‍കിയത് 16 ഇന്ത്യന്‍ സിം കാര്‍ഡ്, 11 ലും വാട്സ്ആപ്പ് സജീവം; നേപ്പാളി പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍

സിം കാർഡുകൾ ഉപയോഗിച്ചിരുന്നത് ബഹാവൽപൂരിൽ ജെയ്‌ഷേ ഭീകരരാണെന്ന് കണ്ടെത്തൽ

ഐഎസ്ഐക്ക് നല്‍കിയത് 16 ഇന്ത്യന്‍ സിം കാര്‍ഡ്, 11 ലും വാട്സ്ആപ്പ് സജീവം; നേപ്പാളി പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍
dot image

ന്യൂഡൽഹി: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐക്കായി ചാരപ്രവർത്തനം നടത്തിയ നേപ്പാളി പൗരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാത് കുമാർ ചൗരസ്യയെന്ന 43കാരനെയാണ് ഡൽഹി ലക്ഷ്മി നഗറിൽ നിന്നും പൊലീസ് പിടികൂടിയത്. ഐഎസ്‌ഐക്ക് ചാരപ്രവർത്തനത്തിനായി ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്‌തെന്ന കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്.

നേപ്പാളിലെ ബിർഗഞ്ച് സ്വദേശിയായ പ്രഭാത് കുമാർ 16 ഇന്ത്യൻ സിം കാർഡുകളാണ് ഐഎസ്‌ഐക്ക് കൈമാറിയത്. സിം കാർഡുകൾ ഉപയോഗിച്ചിരുന്നത് ബഹാവൽപൂരിൽ ജെയ്‌ഷേ ഭീകരരാണെന്നാണ് കണ്ടെത്തൽ. രണ്ടുവർഷമായി ഇയാൾ ഐഎസ്‌ഐ ഏജന്റ് ആയി പ്രവർത്തിച്ചുവെന്നും ഇയാൾക്ക് പിന്നിൽ നേപ്പാളിലെ പ്രമുഖ വ്യവസായിയാണെന്നും പൊലീസ് അറിയിച്ചു.

പ്രഭാത് കുമാർ കൈമാറിയ 11 സിമ്മുകളിൽ ലാഹോർ, ബഹവൽപൂർ, പാകിസ്താനിലെ മറ്റ് സ്ഥലങ്ങൾ നിന്നായി വാട്‌സ്ആപ്പ് സജീവമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. പ്രഭാതിൽനിന്നും സിം കാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. നേപ്പാൾ പൗരനായ പ്രഭാത് കുമാർ നേപ്പാളിലും ബീഹാറിലും പഠനം നടത്തി പിന്നീട് ഐടിയിൽ ബിരുദവും കമ്പ്യൂട്ടർ ഹാർഡ് വെയറിലും നെറ്റ് വര്‍ക്കിംഗിലും ഡിപ്ലോമയും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡൽഹിയിലുമായി ഇയാൾ മെഡിക്കൽ റെപ്രസെന്റിറ്റീവായി ജോലി ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Nepal native Man Arrested For Supplying Indian SIM Cards To Pakistan's ISI

dot image
To advertise here,contact us
dot image