അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം തടയാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ

വയര്‍നിറഞ്ഞു എന്ന് കാണിക്കാന്‍ ശരീരം നല്‍കുന്ന സൂചന എന്താണ്

അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം തടയാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ
dot image

അമിതമായി ഭക്ഷണം കഴിക്കുകയും ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ആളുകളുണ്ട്. ചിലര്‍ക്ക് അമിത ഭക്ഷണം മൂലം പൊണ്ണത്തടിയും ഉണ്ടാകുന്നു. പലപ്പോഴും ഭക്ഷണം പാഴായിപോകാതിരിക്കാനായി വേണ്ടെങ്കിലും മുഴുവന്‍ കഴിച്ച് തീര്‍ക്കുന്നവരുണ്ട്. ചിലര്‍ റെസ്‌റ്ററന്റില്‍ കയറിയാല്‍ വേണ്ടതും വേണ്ടാത്തതുമായ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. മറ്റ് ചിലര്‍ വിവാഹത്തിനൊക്കെ ചെന്നാല്‍ ബുഫേ കാണുന്ന ആവേശത്തിന് അമിതമായി ഭക്ഷണം കഴിക്കും. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാകുമ്പോള്‍ ആരോഗ്യം അപകടത്തിലാകുകയും അത് നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്യും.

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാം

ശരീരത്തിന് ആവശ്യമായ ഭക്ഷണം ലഭിച്ചു ഇനി വേണ്ട എന്ന് ശരീരം തന്നെ നമുക്ക് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കിത്തരും. അങ്ങനെ തോന്നിയാല്‍ ഒരിക്കലും പിന്നീട് വേണ്ടെങ്കിലും കഴിക്കാന്‍ നില്‍ക്കരുത്. ഒന്നോ രണ്ടോ നേരംകൊണ്ട് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് പകരം അഞ്ചോ ആറോ പ്രാവശ്യം ഇടവിട്ട് കുറേശ്ശെ വീതം കഴിക്കാന്‍ ശീലിക്കേണ്ടതുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ശരീരത്തിന് ആവശ്യത്തിന് ഭക്ഷണം ലഭിച്ചു എന്ന് ശരീരം മനസിലാക്കിത്തരുന്ന ലക്ഷണങ്ങള്‍ ഇവയാണ്.

1 മൂക്ക് ഒലിക്കാന്‍ തുടങ്ങുന്നു. വയറ് നിറഞ്ഞു, ഇനി ഭക്ഷണം വേണ്ട എന്ന് തോന്നിക്കുന്ന ആദ്യത്തെ ലക്ഷണം മൂക്കില്‍നിന്ന് വെളളം വരുന്നതാണ്. ശരീരത്തിന് വിശ്രമവും ദഹനവും ആവശ്യമാണ് എന്ന സൂചനയാണ് ഇതില്‍നിന്ന് ലഭിക്കുന്നത്.

2 ആവശ്യത്തിന് കഴിച്ചുകഴിയുമ്പോള്‍ ഭക്ഷണത്തില്‍ ശ്രദ്ധകുറഞ്ഞ് ചുറ്റുമുള്ള സംഭാഷണത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

3 തുടക്കത്തിലെ പോലെ കഴിക്കാന്‍ ആവേശം തോന്നാതിരിക്കുക

4 വയറ് നിറഞ്ഞതായി തോന്നുക. അങ്ങനെ തോന്നിയാല്‍ പിന്നെ ഭക്ഷണം കഴിക്കാതിരിക്കുക.

5 കിതയ്ക്കാന്‍ തുടങ്ങുന്നു

6 ഫോര്‍ക്ക് പ്ലേറ്റിലേക്ക് വച്ച് പിറകിലേക്ക് ചാരി ഇരിക്കുക.

Content Highlights :Try these ways to stop overeating

dot image
To advertise here,contact us
dot image