അങ്ങനെ ഒരു താരവും കൂടി സംവിധായകനാകുന്നു, നായകൻ യോഗി ബാബു; ചിരിപ്പിച്ച് രവി മോഹൻ ചിത്രത്തിന്റെ പ്രൊമോ

ഒരു പക്കാ ഫൺ മൂഡിലാണ് അനൗൺസ്‌മെന്റ് ടീസർ ഒരുക്കിയിരിക്കുന്നത്

അങ്ങനെ ഒരു താരവും കൂടി സംവിധായകനാകുന്നു, നായകൻ യോഗി ബാബു; ചിരിപ്പിച്ച് രവി മോഹൻ ചിത്രത്തിന്റെ പ്രൊമോ
dot image

തമിഴിലെ മുൻ നിര നായകന്മാരിൽ ഒരാളാണ് രവി മോഹൻ. അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും നടൻ ഇപ്പോൾ ചുവടുമാറ്റാൻ ഒരുങ്ങുകയാണ്. രവി മോഹൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ടീസർ പുറത്തുവന്നു. യോഗി ബാബു നായകനായി എത്തുന്ന സിനിമയുടെ പേര് 'ആൻ ഓർഡിനറി മാൻ' എന്നാണ്.

ഒരു പക്കാ ഫൺ മൂഡിലാണ് അനൗൺസ്‌മെന്റ് ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രവും ചിരിപ്പിക്കുമെന്നാണ് പ്രതീക്ഷകൾ. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും രവി മോഹൻ തന്നെയാണ്. നടന്റെ നിർമാണ കമ്പനി ആയ രവി മോഹൻ സ്റ്റുഡിയോ ആണ് ഈ സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റു കാസ്റ്റിനെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ചിത്രത്തിൽ തന്നെ നായകനാക്കിയതിലുള്ള സന്തോഷം യോഗി ബാബു പങ്കുവെച്ചിരുന്നു. രവി മോഹൻ വലിയ സ്റ്റാർ ആയിരുന്നിട്ടും തന്നെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ തയ്യാറായി എന്നും സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും യോഗി ബാബു പറഞ്ഞു.

അടുത്തിടെയാണ് നടൻ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചത്. പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോയും പേരും നടൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. രവി മോഹൻ സിനിമകളായ കരാട്ടെ ബാബു, പരാശക്തി എന്നീ സിനിമകൾ പൂർത്തിയാക്കിയ ശേഷമാകും നടൻ സംവിധാനത്തിലേക്ക് കടക്കുക. ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് കരാട്ടെ ബാബു. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ പിരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രവി മോഹനാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ടീസറിലെ രവി മോഹന്റെ ലുക്ക് ചർച്ചയാകുന്നുണ്ട്.

Content highlights: Ravi mohan directorial new film promo video out now

dot image
To advertise here,contact us
dot image