വിക്കറ്റ് വേട്ടക്കാരില്ല! നായകൻ രോഹിത്തുമല്ല; മികച്ച ഇന്ത്യൻ ടി20 ഇലവനെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്

രോഹിത് ശർമയും അഭിഷേക് ശർമായുമാണ് കാർത്തിക്കിൻ്റെ ഓപ്പണർമാർ

വിക്കറ്റ് വേട്ടക്കാരില്ല! നായകൻ രോഹിത്തുമല്ല; മികച്ച ഇന്ത്യൻ ടി20 ഇലവനെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്
dot image

ഏഷ്യാ കപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ ഏറ്റവും മികച്ച ടി-20 ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ക്രിക്ബസ്സ് പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇന്ത്യൻ ഇലവനെ തിരഞ്ഞെടുക്കുന്നത്.

എംഎസ് ധോണിയെയാണ് കാർത്തിക്ക് തിരഞ്ഞെടുത്ത ഇലവന്റെ നായകനാക്കുന്നത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരായ അർഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹൽ എന്നിവരെ കാർത്തിക്ക് ടീമിൽ ഉൾപ്പെടുത്തിയില്ല. രോഹിത് ശർമയും അഭിഷേക് ശർമായുമാണ് കാർത്തിക്കിന്റെ ഓപ്പണർമാർ. 2024 ടി-20 ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കിയ രോഹിത് ശർമയെ ടീമിന്റെ നായകനാക്കാൻ കാർത്തിക് കൂട്ടാക്കിയില്ല.

മൂന്നാം നമ്പറിൽ ഇതിഹാസ താരം വിരാട് കോഹ്ലിയെയാണ് കാർത്തിക് കളിപ്പിക്കുന്നത്. നാലാമനായി നിലവിലെ ഇന്ത്യയുടെ നായകനും വെടിക്കെട്ട് ബാറ്ററുമായ സൂര്യകുമാർ യാദവിനെയും കാർത്തിക് തിരഞ്ഞെടുത്തു. അന്താരാഷ്ട്ര ടി-20യിൽ ഒരോവറിൽ ആറ് സിക്‌സറടക്കം നേടിയ 2007ൽ പ്രഥമ ലോകകപ്പ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ച യുവരാജ് സിങ്ങാണ് കാർത്തിക്കിന്റെ അഞ്ചാം നമ്പർ ബാറ്റർ. ആറാമനമായി ഇന്ത്യയുടെ നിലവിലെ പ്രീമിയർ ഓൾറൗണ്ടറും 2024 ടി-20 ലോകകപ്പ് ജയത്തിലെ പ്രധാനിയുമായ ഹാർദിക്ക് പാണ്ഡ്യയുമാണ് ആറാമൻ.

ഏഴാമനായി മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മഹേന്ദ്ര സിങ് ധോണിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഓൾറൗണ്ടറായ അക്‌സർ പട്ടേൽ എട്ടാമനായി ടീമിലുണ്ട്. അക്‌സർ ഒരു അണ്ടർ റേറ്റഡ് ഓൾറൗണ്ടറാണെന്നാണ് കാർത്തിക്ക് പറയുന്നത്. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരെയാണ് ടീമിലെ പ്രധാന പേസ് ബൗളർമാരായി കാർത്തിക്ക് തിരഞ്ഞെടുത്തത്. ടീമിന്റെ 11ാമനായി മിസ്റ്ററ് സ്പിന്നർ വരുൺ ചക്രവർത്തിയെയും അദ്ദേഹം തിരഞ്ഞെടുത്തു.

Content Highlights- Dinesh Karthik Selects All time indian T20 Eleven

dot image
To advertise here,contact us
dot image