
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ. ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ കെ സുധാകരൻ തയ്യാറായില്ല.
വിവാദമായ ബീഡി ബിഹാർ പോസ്റ്റിൽ കെപിസിസി അധ്യക്ഷൻ അഭിപ്രായം വ്യക്തമാക്കിയ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നും കെ സുധാകരൻ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ നടക്കുന്നതായും മുൻ കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകുന്നത് പോരായ്മയാണ്. കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഹ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു.
Content Highlights: K Sudhakaran criticizes VD Satheesan for having Onam with the Chief Minister