'ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു': എൻ ​ജ​ഗദീശൻ

'ഇന്ത്യൻ ടീമിലെത്താൻ എന്റേതായ വഴിയിൽ പോരാടി. അതിനായി ഞാൻ ചെയ്തതെല്ലാം ഇനിയും തുടരണം'

'ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു': എൻ ​ജ​ഗദീശൻ
dot image

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നോർത്ത് സോണിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പ്രതികരണവുമായി സൗത്ത് സോണിന്റെ തമിഴ്നാട് താരം എൻ ജ​ഗദീശൻ. കഴിഞ്ഞ ഇം​ഗ്ലണ്ട് പരമ്പരയ്ക്കിടെ ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നത് തന്റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നാണ് ജ​ഗദീശന്റെ വാക്കുകൾ. അത്തരമൊരു അവസരം എല്ലാവർക്കും ലഭിക്കില്ലെന്നും താരം പ്രതികരിച്ചു.

'ഇന്ത്യൻ ടീമിലേക്കുള്ള വിളി ലഭിച്ചതിനാൽ കൂടുതൽ ആത്മവിശ്വാസം നേടുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ക​ളിക്കുകയെന്നത് ഒരുപാട് ആളുകൾ സ്വപ്നം കാണുന്ന കാര്യമാണ്. അവിടെയെത്താൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്.' ജ​ഗദീശൻ പറഞ്ഞു.

'ഇന്ത്യൻ ടീമിലെത്താൻ എന്റേതായ വഴിയിൽ പോരാടി. അതിനായി ഞാൻ ചെയ്തതെല്ലാം ഇനിയും തുടരണം. അവസരങ്ങളെക്കുറിച്ചോർത്ത് ആശങ്കപ്പെടാതെ കളിക്കാൻ തുടരണം. ഓരോ മത്സരവും ആസ്വദിക്കാൻ കഴിയണം. ആഭ്യന്തര ക്രിക്കറ്റിൽ സൗത്ത് സോണിനെ പ്രതിനിധീകരിക്കാന‍് കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം ദുലീപ് ട്രോഫി, രഞ്ജി ട്രോഫി അല്ലെങ്കിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്.' ജ​ഗദീശൻ വ്യക്തമാക്കി.

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നോർത്ത് സോണിനെതിരെ 197 റൺസാണ് എൻ ജ​ഗദീശൻ അടിച്ചുകൂട്ടിയത്. ആദ്യ ഇന്നിങ്സിൽ സൗത്ത് സോണിനെ 536 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിക്കാന‍ും ജ​ഗദീശന്റെ ഇന്നിങ്സിന് കഴിഞ്ഞു. 352 പന്തുകൾ നേരിട്ട് 16 ഫോറുകളും രണ്ട് സിക്സറും സഹിതം 197 റൺസെടുത്ത ജ​ഗദീശന്റെ ഇന്നിങ്സ്.

Content Highlights: South Zone’s Jagadeesan enjoying one match at a time

dot image
To advertise here,contact us
dot image