'അത് പക്ഷാപാതം ഒന്നുമല്ല, ടീം ജയിക്കണ്ടേ?' ധോണിയെ പിന്തുണച്ച് പത്താനെ തളളി മുൻ താരം

താൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നിൽ ധോണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച പത്താൻ ക്യാപ്റ്റൻ കൂളിന് ഹുക്ക വലിക്കുന്ന ശീലമുണ്ടെന്ന് പറയാതെ പറഞ്ഞുവച്ചു

'അത് പക്ഷാപാതം ഒന്നുമല്ല, ടീം ജയിക്കണ്ടേ?' ധോണിയെ പിന്തുണച്ച് പത്താനെ തളളി മുൻ താരം
dot image

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് ഓൾറൗണ്ടർ ഇർഫാൻ പത്താൻ നടത്തിയ പരാമർശത്തിനെതിരെ മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

താൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നിൽ ധോണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച പത്താൻ ക്യാപ്റ്റൻ കൂളിന് ഹുക്ക വലിക്കുന്ന ശീലമുണ്ടെന്ന് പറയാതെ പറഞ്ഞുവച്ചു. 2020ൽ നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു പത്താൻ ഇക്കാര്യം പറയുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയത്.

'2008 ൽ ആസ്‌ത്രേലിയൻ പര്യടനത്തിനിടയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇർഫാൻ പത്താൻ നന്നായി പന്തെറിയുന്നില്ലെന്ന് മഹി ഭായ് പറഞ്ഞു. പരമ്പരയിൽ ഉടനീളം അന്ന് ഞാൻ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. അതിനാൽ തന്നെ ഞാനിക്കാര്യം അദ്ദേഹത്തോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
അദ്ദേഹം എന്നോടന്ന് പറഞ്ഞത് പ്രശ്‌നങ്ങളൊന്നുമില്ല ഇർഫാൻ.. കാര്യങ്ങളൊക്കെ പ്ലാൻ അനുസരിച്ച് തന്നെയാണ് നടക്കുന്നത് എന്നാണ്. ഇങ്ങനെയൊരു മറുപടി ലഭിച്ചാൽ എന്താണ് നമ്മൾ ചെയ്യുക. മൈതാനത്ത് എനിക്ക് സാധ്യമാവുന്നത് ചെയ്യുക എന്നതായിരുന്നു അപ്പോൾ എന്റെ മനസ്സ് പറഞ്ഞത്. വീണ്ടും വീണ്ടും വിശദീകരണം ചോദിച്ച് ആത്മാഭിമാനം കളങ്കപ്പെടുത്തുന്നത് എന്തിനാണ്.' ഇതായിരുന്നു പത്താൻ അന്ന് പറഞ്ഞത്.

ഇപ്പോഴിതാ ഇതിന മറുപടിയുമായാണ് ആകാശ് ചോപ്ര എത്തിയിരിക്കുന്നത്. ഒരു ക്യാപ്റ്റന്റെ ജോലി ജയിക്കാൻ സാധിക്കുന്ന ടീമിനെ ഇറക്കുക എന്നാണെന്നും അതിൽ വ്യക്തിതാത്പര്യങ്ങളോ പക്ഷാപാതങ്ങളോ ഇല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

'നിങ്ങൾക്ക് ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കണം. എന്നാൽ നിങ്ങളുടെ മുന്നിൽ എപ്പോഴും പ്രഷറിൽ കളിക്കുന്ന ഒരാളെ കണ്ടാൽ അയാളിൽ നിന്നും നീങ്ങും അത് സ്വഭാവികമാണ്. പരിശീലകനോ ക്യാപ്റ്റനോ ഉള്ളിടത്ത് നിന്നുള്ള കളിക്കാർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നത് നിങ്ങൾക്ക് കാണാം. അത് പക്ഷപാതമൊന്നുമല്ല അവർ അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നു എന്നാണ് വസ്തുത.

അതിനപ്പുറത്തേക്ക് അവരുടെ മുറിയിൽ എന്താണം സംഭവിക്കുന്നതെന്ന് ആര് കാണുന്നു? ഒരു വിജയിച്ച ക്യാപ്റ്റനെ ഈ ഒരു ഘടകം സ്വാധീനിക്കുമെന്ന് ഞാൻ കരുതുന്നില്ല. എല്ലാത്തിന്റെയും അവസാനം ക്യാപ്റ്റൻമാർക്ക് ജയിക്കാനുള്ള ടീമും ജയത്തിലേക്ക് നയിക്കാൻ സാധിക്കുന്ന കളിക്കാരെയുമാണ് ആവശ്യം. അതിനാൽ തന്നെ ക്യാപ്റ്റന്റെ തോളത്ത് ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനൊപ്പം പ്രതീക്ഷകളും ധാരാളമാണ്. ക്യാപ്റ്റനൊപ്പം ഒരുപാട് സമയം ചിലവഴിക്കാത്തവർ കാലക്രമേണേ ടീമിൽ നിന്നും പുറത്താക്കപ്പെടു,' ആകാശ് ചോപ്ര പറഞ്ഞു.

Content Highlights- Akash Chopra Says Dhoni wasnt Biased Selecting Team

dot image
To advertise here,contact us
dot image