
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ എക്‌സൈസ് ഇന്‍സ്പെക്ടറുടെ കാറില്‍ നിന്നും ഏഴ് കുപ്പി മദ്യവും 50,640 രൂപയും വിജിലന്‍സ് പിടികൂടി. തിരുവന്തപുരം സ്വദേശിയായ എന്‍ ശങ്കറിനെയാണ് ചിറങ്ങര ദേശീയ പാതയില്‍ നിന്നും പിടികൂടിയത്. ബാറില്‍ നിന്നുള്ള മാസപ്പടിയാണെന്നാണ് സംശയം . വിജിലന്‍സ് ഡി വൈഎസ്പി ജിം പോളും സംഘവും ചേര്‍ന്നാണ് എന്‍ ശങ്കറിനെ പിടികൂടിയത്.
Content Highlight : Liquor and money seized from excise inspector's car