എന്തുണ്ടായാലും തന്നെ റിലീസ് ചെയ്യണം! റോയൽസിൽ സഞ്ജുവിന്റെ കടുംപിടുത്തം; റിപ്പോർട്ട്

റോയൽസിന്റെ നായകനായ സഞ്ജുവിനെ സിഎസ്‌കെ നോട്ടമിട്ടിരുന്നു

എന്തുണ്ടായാലും തന്നെ റിലീസ് ചെയ്യണം! റോയൽസിൽ സഞ്ജുവിന്റെ കടുംപിടുത്തം; റിപ്പോർട്ട്
dot image

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് ലോകത്തെ ഏറ്റവം വലിയ ചർച്ചകളാണ്. റോയൽസിന്റെ നായകനായ സഞ്ജുവിനെ സിഎസ്‌കെ നോട്ടമിട്ടിരുന്നു എന്നാൽ സിഎസ്‌കെയോട് റോയൽസ് പകരം ചോദിക്കുന്ന താരങ്ങളെ നൽകാൻ സിഎസ്‌കെ ഫ്രഞ്ചൈസി തയ്യാറായില്ല.

സഞ്ജുവിന്റെ ഈ വാർത്തകൾക്കിടയിലാണ് ടീമിന്റെ കോച്ചിങ് സ്ഥാനത്ത് നിന്നും മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് ടീമിൽ നിന്നും മാറിയത്. ടീമിൽ മറ്റ് മാറ്റങ്ങളും ഉടനെയുണ്ടാകാനുള്ള സാധ്യതകൾക്കാണ് ഇത് വഴിയൊരുക്കിയത്.

ദ്രാവിഡിന്റെ പടിയിറക്കത്തിന് ശേഷം ടീമിൽ നിന്നും തനിക്ക് മാറണമെന്ന ആവശ്യം കടുപ്പിക്കുകയാണ് സഞ്ജു സാംസൺ എന്നാണ് പുതിയ റിപ്പോർട്ടുകൾ. ടീമിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നാലും തനിക്ക് മാറണമെന്ന ആവശ്യം സഞ്ജു മുന്നോട്ട് വെച്ചു. ക്രിക്ക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ട്രേഡിങ് വഴി സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയില്ലെങ്കിൽ ടീമിൽ സഞ്ജു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് എത്താനാണ് ഏറ്റവും സാധ്യത എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights- Sanju Samson says he wanted to leave Rajasthan Royals Despite squad changes

dot image
To advertise here,contact us
dot image