ഓണാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം പൊലീസ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഓണാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം പൊലീസ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു
dot image

കോട്ടയം: ഓണാഘോഷം നടന്ന് മണിക്കൂറുകൾക്ക് ശേഷം സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ പതിനാറില്‍ കൊച്ചുതറ വീട്ടില്‍ സതീഷ് ചന്ദ്രന്‍(42) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഓണഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്ത് തിരിച്ച് പോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് സതീഷ് കുഴഞ്ഞുവീണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. സതീഷിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.

Content Highlight; Kottayam Civil Police Officer Satish Chandran dies after Onam celebration

dot image
To advertise here,contact us
dot image