കരിയറിൽ നേടിയ 201 വിക്കറ്റുകളിൽ ഏറ്റവും പ്രിയപ്പെട്ടതേത്?; തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

201 അന്താരാഷ്ട്ര വിക്കറ്റുകളാണ് ഒരു മുൻ നിര ബോളർ അല്ലെങ്കിൽ കൂടി സച്ചിൻ നേടിയത്.

കരിയറിൽ നേടിയ 201 വിക്കറ്റുകളിൽ ഏറ്റവും പ്രിയപ്പെട്ടതേത്?; തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ
dot image

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടുത്തിടെ റെഡ്ഡിറ്റിൽ തന്റെ ആരാധകരുമായി സംവദിച്ചിരുന്നു. സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ‘ആസ്ക് മി എനിത്തിംഗ്’ സെഷനിലൂടെ ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് വളരെ രസകരമായ രീതിയിലാണ് സച്ചിൻ ഉത്തരം നൽകിയിരുന്നത്. അതിനിടെ താൻ കളിച്ചിരുന്ന കാലത്തെ രസകരവും കേൾക്കാത്തതുമായ നിരവധി കഥകൾ പങ്കുവെക്കുകയും ചെയ്തു.

ഇപ്പോഴിതാ താൻ നേടിയ വിക്കറ്റുകളിൽ ഏറ്റവും പ്രിയപ്പെട്ട വിക്കറ്റ് ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിൻ. 201 അന്താരാഷ്ട്ര വിക്കറ്റുകളാണ് ഒരു മുൻ നിര ബോളർ അല്ലെങ്കിൽ കൂടി സച്ചിൻ നേടിയത്. ഇതിൽ പാകിസ്താന്റെ മൊയീൻ ഖാന്റെതായി നേടിയ വിക്കറ്റാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിക്കറ്റായി സച്ചിൻ എടുത്തുകാണിച്ചത്.

2004-ലെ മുൾട്ടാൻ ടെസ്റ്റിലാണ് ഈ വിക്കറ്റ് പിറന്നത്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായ വീരേന്ദർ സെവാഗിന്റെ പേരിലാണ് ഈ ടെസ്റ്റ് എന്നും ഓർമിപ്പിക്കപ്പെടുന്നത്. സച്ചിൻ 194 റൺസുമായി അന്ന് പുറത്താകാതെ നിന്നു.

ഇന്ത്യ 675\5 എന്ന വലിയ സ്കോർ നേടിയ ശേഷം ആതിഥേയരുടെ മറുപടി. അബ്ദുൾ റസാഖിന്റെയും മോയിൻ ഖാനിന്റെയും കൂട്ടുക്കെട്ടിലായിരുന്നു. എന്നാൽ മൂന്നാം ദിവസത്തെ അവസാന ഓവർ എറിയാനെത്തിയത് സച്ചിനായിരുന്നു. സച്ചിൻ എറിഞ്ഞ ഗൂഗ്ലി മോയിന്റെ പ്രതിരോധത്തിലൂടെ വഴുതി സ്റ്റമ്പിൽ ഇടിച്ചു. അതോടെ പാക്സിതാന്റെ നിർണായക കൂട്ടുകെട്ട് പൊളിയുകയും ഇന്ത്യ പിന്നീട് ഇന്നിംഗ്‌സിനും 52 റൺസിനും മത്സരം ജയിക്കുകയും ചെയ്തു.

Content Highlights: Sachin Tendulkar picks his favourite wicket out of the 201 he has taken in his career

dot image
To advertise here,contact us
dot image