എന്ത് സാഹസത്തിനും റെഡിയാണോ?എങ്കില്‍ കടലില്‍ 11 ദിവസത്തെ നഗ്നയാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ; ചെലവ് 43 ലക്ഷം വരെ

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ശരീരത്തിനും മനസിനും പോസിറ്റിവിറ്റിയും സ്വാതന്ത്രവും പ്രദാനം ചെയ്യുന്ന വ്യത്യസ്തമായ ഒരു യാത്രയാണിത്

എന്ത് സാഹസത്തിനും റെഡിയാണോ?എങ്കില്‍ കടലില്‍ 11 ദിവസത്തെ നഗ്നയാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ; ചെലവ് 43 ലക്ഷം വരെ
dot image

ചൂടില്‍ നിന്ന് രക്ഷനേടാന്‍ തണുപ്പും മഴയും ഒക്കെയുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. മഞ്ഞും മലയും പ്രകൃതി രമണീയമായ ഇടങ്ങളും തേടിയാണ് മിക്കവരുടെയും യാത്രകള്‍. ചിലരാകട്ടെ സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ വ്യത്യസ്തമായ യാത്രയും യാത്രാനുഭവങ്ങളും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അവധിക്കാല യാത്രാന്വേഷണത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന ഒന്നാണ് കടലിലൂടെ തീര്‍ത്തും നഗ്നരായി ചെയ്യാവുന്ന ഒരു യാത്ര. സൗത്ത് അമേരിക്കയിലെ അരൂബയില്‍നിന്ന് ജമൈക്കയിലേക്ക് ഒരു ബിഗ് ന്യൂഡ് ബോട്ട് നിങ്ങളെ കൊണ്ടുപോകും.

മനോഹരമായ എബിസി ദ്വീപുകള്‍ (അരൂപ,ബോണെയര്‍, കുറക്കാവോ), ജമൈക്കയുടെ സമൃദ്ധമായ പ്രകൃതി സൗന്ദര്യം, നോര്‍വീജിയന്‍ ക്രൂയിസ് ലൈനിന്റെ സ്വകാര്യ ദ്വീപായ ഗ്രേറ്റ് സ്റ്റിറപ്പ് കേയിലെ രണ്ട് എക്‌സ്‌ക്ലൂസീവായ സ്ഥലങ്ങള്‍ എന്നിവയൊക്കെ ഈ കപ്പല്‍ യാത്രാ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. അവിടെ കടല്‍ത്തീരം മുഴുവന്‍ നഗ്നരായ സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാം.

സ്‌നോര്‍ക്കല്‍, കയാക്കിംഗ്. സിപ് ലൈന്‍ എന്നിങ്ങനെ എന്തിനും നിങ്ങള്‍ക്ക് ഓപ്ഷനുണ്ട്. ഇനി വസ്ത്രമില്ലാതെ വെയില് കൊള്ളണമെങ്കില്‍ അങ്ങനെയുമാകാം. 2300 പേര്‍ക്ക് സഞ്ചരിക്കാവുന്ന 'നോര്‍വീജിയന്‍ പേള്‍' എന്ന കപ്പലില്‍ അതിഥികള്‍ക്ക് കരീബിയന്‍ വഴി 11 ദിവസമാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്. നഗ്നമായി യാത്ര ചെയ്യാം എന്നതാണ് പ്രധാന ആകര്‍ഷണം എങ്കിലും ഈ ഇളവ് കപ്പലില്‍ എല്ലായിടത്തും അനുവദനീയമല്ല. ഡൈനിംഗ് ഹാളിലും ക്യാപ്റ്റന്റെ സ്വീകരണ മുറിയിലും വിനോദ പരിപാടികള്‍ക്കിടയിലും യാത്രക്കാര്‍ വസ്ത്രം ധരിച്ചിരിക്കണം.തുറമുഖങ്ങളില്‍ കപ്പല്‍ നങ്കുരമിടുമ്പോഴെല്ലാം വസ്ത്രം നിര്‍ബന്ധമാണ്. ഭക്ഷണസമയങ്ങളിലും വസ്ത്രധാരണ രീതിക്ക് പ്രത്യേകത ഉണ്ട്. ബാത്ത് റോബുകള്‍, അടിവസ്ത്രങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചിരിക്കുന്നു.

1990 ലാണ് യുഎസ് ആസ്ഥാനമായുള്ള ഒരു ട്രാവല്‍ കമ്പനിയായ ബെയര്‍ നെസെസിറ്റീസ് വസ്ത്രരഹിത യാത്രകള്‍ക്ക് തുടക്കമിട്ടത്. അവരുടെ ' ബിഗ് ന്യൂഡ് ബോട്ട്' ഹിറ്റാവുകയും ചെയ്തു. വിചിത്രമായ ഒരു യാത്ര എന്നതിന് പുറമേ ഈ യാത്രകള്‍ ശരീരത്തിന് പോസിറ്റിവിറ്റിയും , പരസ്പര ബഹുമാനവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിനായും കൂടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനോ വേണ്ടിയല്ല തങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും സെന്‍സിറ്റീവ് സ്ഥലങ്ങളിലായിരിക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ സാധിക്കില്ലെന്നും അനുചിതമായ സ്പര്‍ശമോ പെരുമാറ്റമോ ഉണ്ടായാല്‍ അടച്ച പണം പോലും തിരികെ കിട്ടില്ലെന്നും കമ്പനി പറയുന്നുണ്ട്.

യാത്രാ ടിക്കറ്റിന്റെ വില

ഈ അവധിക്കാല യാത്രയ്ക്ക് ചിലവ് അല്‍പ്പം കൂടുതലാണ്. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം യാത്രാനിരക്കുകള്‍ 43 ലക്ഷം വരെ ഉയരാം. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും എല്ലാവര്‍ഷവും ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ എത്തിച്ചേരുന്നത്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 9 വരെയാണ് യാത്ര. ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിവേഗത്തിലാണ് ടിക്കറ്റ് വിറ്റഴിയുന്നത്.

Content Highlights :You can travel naked through the sea; have a different travel experience

dot image
To advertise here,contact us
dot image