'ദൈവം സഹായിച്ചാല്‍ രണ്ടെണ്ണവും പാകിസ്താനുള്ളതാണ്'; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് സൂപ്പർ താരം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും

dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി പാകിസ്താൻ‌ സൂപ്പർ താരം ഹാരിസ് റൗഫ്. ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരായ രണ്ട് മത്സരങ്ങളിലും പാകിസ്താന്‍ വിജയിക്കുമെന്നാണ് പാക് പേസർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ടീമിന്റെ പരിശീലനത്തിനിടെ ആരാധകൻ്റെ ചോദ്യത്തോടാണ് ഹാരിസ് റൗഫിൻ്റെ പ്രതികരണം‌. ഏഷ്യാ കപ്പിൽ ഇന്ത്യയുമായി രണ്ട് മത്സരങ്ങൾക്ക് സാധ്യതയില്ലേ എന്ന ചോദ്യത്തിന്, 'ദൈവം തുണച്ചാൽ, രണ്ട് മത്സരങ്ങളിലും നമ്മൾ തന്നെ ജയിക്കും' എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബർ ഒൻപതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ഗ്രൂപ്പിലെ സ്ഥാനം അനുസരിച്ച് സൂപ്പർ ഫോറിലും ടീമുകൾ ഒരുതവണ ഏറ്റുമുട്ടും.

Content Highlights: Asia Cup: Haris Rauf makes bold claim for India vs Pakistan clash

dot image
To advertise here,contact us
dot image