
ആലപ്പുഴ: ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് യാത്രയ്ക്കിടെ പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട ഉടന്‍ തന്നെ പുക ഉയരുകയായിരുന്നു. ട്രെയിനിന്റെ പാന്‍ട്രി കാറിന്റെ ഭാഗത്ത് നിന്നായിരുന്നു പുക ഉയര്‍ന്നത്. ഇതോടെ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തി.
ബ്രേക്ക് ബൈന്‍ഡിങ്ങാണ് പുക ഉയരാന്‍ കാരണമായത് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു, സംഭവത്തെതുടര്‍ന്ന് 40 മിനിട്ടോളം വൈകിയാണ് ട്രെയിന്‍ വീണ്ടും യാത്ര പുറപ്പെട്ടത്.
Content Highlight; Alappuzha-Dhanbad Express smoke incident caused by brake binding