'ടീമിന് വേണ്ടി കളിക്കുന്നവരെ കൈവിട്ടു; ജയ്‌സ്വാളിനോടും ശ്രേയസിനോടും BCCI ചെയ്തത് അനീതി'; ആർ അശ്വിൻ

ജയ്സ്വളിനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ മുന്‍ താരം ആര്‍ അശ്വിന്‍

dot image

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് യശസ്വി ജയ്സ്വളിനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ മുന്‍ താരം ആര്‍ അശ്വിന്‍. ബിസിസിഐ തങ്ങളുടെ താല്പര്യങ്ങളാണ് ടീമിൽ അടിച്ചേൽപ്പിക്കുന്നതെന്നും തുടർച്ചയായി കഴിവ് തെളിയിച്ചിട്ടും പരിഗണിക്കാത്തത് അനീതിയാണെന്നും അശ്വിൻ പറഞ്ഞു.

ലഭിച്ച അവസരങ്ങളിലൊന്നും ടീമിനെ നിരാശപ്പെടുത്താത്ത കളിക്കാരനാണ് ജയ്സ്വാള്‍. ടെസ്റ്റില്‍ ഓപ്പണറാക്കിയപ്പോള്‍ അവന്‍ സമീപകാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്പണറായി വളര്‍ന്നു. അതുപോലെ ഏത് ഫോര്‍മാറ്റില്‍ കളിപ്പിച്ചാലും അവന്‍ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിലും ചാമ്പ്യൻസ് ട്രോഫിയിലും ഏറ്റവുമൊടുവിൽ ഐപിഎല്ലിലും മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്, അശ്വിൻ കൂട്ടിച്ചേർത്തു.

അതേ സമയം ഇരുവർക്കും സ്ഥാനമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ രംഗത്തെത്തിയിരുന്നു. ഇത് സെലക്ടർമാരുടെയോ അതോ കളിക്കാരുടെയോ പ്രശ്‌നമല്ലെന്നാണ് അഗാർക്കർ പറയുന്നത്. ടീമിന്റെ ബാലൻസിന് വേണ്ടി ഇരുവരെയും ഒഴിവാക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.

'യശസ്വിയുടെ കാര്യമെടുത്താൽ ഇത് നിർഭാഗ്യകരമാണ്. കഴിഞ്ഞ കുറച്ച് കാലമായി അഭിഷേക് ശർമ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്, അവൻ ബൗളും ചെയ്യും. ഇതിൽ ഒരാൾക്ക് എന്തായാലും പുറത്തിരിക്കേണ്ടി വരും. നിർഭാഗ്യവശാൽ ജെയ്്‌സ്വാളിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും.

ഇനി ശ്രേയസ് അയ്യരിന്റെ കാര്യമെടുത്താൽ അതും നിർഭാഗ്യം തന്നെയാണ്. അവന് പകരെ ആരെ മാറ്റും? ഇത് അവന്റെ പ്രശ്‌നം മൂലമല്ല, ഞങ്ങളുടെയും, ഇത് സ്‌ക്വാഡിൽ 15 പേരെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതിന്റെ പ്രശ്‌നമാണ്. അവനും അവസരത്തിനായി കാത്തിരിക്കണം,' സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം അഗാർക്കർ പറഞ്ഞു.

Content Highlights: BCCI did injustice to Jaiswal and Shreyas'; R Ashwin

dot image
To advertise here,contact us
dot image