'അങ്ങനെയെല്ലാം സംഭവിക്കുമെന്ന് ഹാര്‍ദിക്കിനും അറിയാമായിരുന്നു'; MI ക്യാപ്റ്റന്‍സി വിവാദത്തില്‍ രാജീവ് ശുക്ല

സംഭവം വിവാദമായപ്പോൾ വിഷയത്തിൽ ബിസിസിഐയ്ക്ക് ഇടപെടേണ്ടി വന്നുവെന്നും രാജീവ് വെളിപ്പെടുത്തി

dot image

2024 ഐപിഎല്ലിൽ ഏറ്റവും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ തീരുമാനമായിരുന്നു മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തു നിന്നു രോഹിത് ശർമയെ മാറ്റി ഹർദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്. ഹാർദിക് പാണ്ഡ്യയെ വളരെ മോശമായാണ് മുംബൈ ഇന്ത്യൻസ് ആരാധകർ സ്വീകരിക്കുകയും ചെയ്തത്. ഇപ്പോൾ അന്നത്തെ സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ആരാധകർ‌ അങ്ങനെയെല്ലാം മാത്രമേ പെരുമാറൂവെന്ന് ഹാർദിക്കിന് അറിയാമായിരുന്നെന്നും സംഭവം വിവാദമായപ്പോൾ വിഷയത്തിൽ ബിസിസിഐയ്ക്ക് ഇടപെടേണ്ടി വന്നുവെന്നും രാജീവ് വെളിപ്പെടുത്തി.

'ഇത്തരത്തിലുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ താരങ്ങളെ സമാധാനിപ്പിക്കാൻ ബിസിസിഐ സാധാരണയായി ഇടപെടാറുണ്ട്. ​​​ഹാർ​ദിക്കിനെ ക്യാപ്റ്റനാക്കിയത് രോ​ഹിത്തിന്റെ ആരാധകർക്ക് സ്വാഭാവികമായും ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും ആ തീരുമാനം നടപ്പാക്കി കഴിഞ്ഞപ്പോൾ രോഹിതിന്റെ ഭാ​ഗത്തു നിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ല. ഇതൊക്കെ സംഭവിക്കുമെന്നു ഹാർദികിനു അറിയാമായിരുന്നു. അദ്ദേഹം പക്വതയോടെയാണ് അദ്ദേഹവും പെരുമാറിയത്', രാജീവ് ശുക്ല വ്യക്തമാക്കി.

'ഹാർദിക് പാണ്ഡ്യ അതൊന്നും കാര്യമാക്കിയില്ല. വൈകാരികമായി അദ്ദേഹം തളർന്നതുമില്ല. പിന്നെ നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞാൽ ആരാധകർ സ്വയം വീണ്ടും അഭിനന്ദിക്കാൻ തുടങ്ങും', ശുക്ല കൂട്ടിച്ചേർത്തു.

രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിലും ഹാർദിക് പാണ്ഡ്യയെ പകരം ആ സ്ഥാനത്തേക്ക് കൊണ്ടുവന്നതിലും വലിയ ആരാധകരോഷമാണ് ഉയർന്നിരുന്നത്. ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ ട്രോളുകളും ഗാലറിയിൽ ഇരുന്നു കൂകി വിളികളും നടത്തി. ഇതോടെ രോഹിത് ടീം വിടും എന്ന അഭ്യൂഹങ്ങൾ പരന്നു. എന്നാൽ 2025 ഐപിഎൽ സീസണിലും രോഹിത് മുംബൈയ്ക്കായി മൈതാനത്ത് ഇറങ്ങി.

Content Highlights: “Hardik knew this could happen,” Rajeev Shukla on MI skipper getting booed by crowd after replacing Rohit as captain

dot image
To advertise here,contact us
dot image