സ്പിൻ കുരുക്കിൽ കറങ്ങി വീണ് ഓസീസ്; ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച വിജയം

98 റൺസിനാണ് ദക്ഷിണാഫ്രിക്ക് കങ്കാരുക്കളെ തറപറ്റിച്ചത്

dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഒദക്ഷിണാഫ്രിക്കക്ക് ജയം. 98 റൺസിനാണ് ദക്ഷിണാഫ്രിക്ക് കങ്കാരുക്കളെ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടെംബ ബാവുമയും കൂട്ടരും 50 ഓവറിൽ നിന്നും 296 റൺസ് നേടിയപ്പോൾ ഓസ്‌ട്രേലിയക്ക് 198 റൺസ് മാത്രമെ സ്വന്തമാക്കാൻ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജാണ് കളിയിലെ താരമായത്.

ഓസ്‌ട്രേലിയക്കായി നായകൻ മിച്ചൽ മാർഷ് 88 റൺസുമായി പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ബെൻ ഡ്വാർഷുയിസ് 33 റൺസ് നേടി. ബാക്കിയാർക്കും തിളങ്ങാൻ സാധിച്ചില്ല. ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് 27 റൺസ് നേടി. മധ്യനിരയെ കേശവ് മഹാരാജ് കുഴിയിൽ വീഴ്ത്തിയതാണ് ഓസീസിന് വിനയായത്.

10 ഓവറിൽ നിന്നും 33 റൺസ് വഴങ്ങിയാണ് അദ്ദേഹം കരിയർ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ചത്. നാന്ദ്രെ ബർഗർ, ലുങ്കി എങ്കിഡി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടി. ഏയ്ഡൻ മാർക്രം(82), ക്യാപ്റ്റൻ ടെംബ ബാവുമ (65), മാത്യു ബ്രെറ്റ്സ്‌കി(57) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. ഓസീസിന് വേണ്ടി ട്രാവിസ് ഹെഡ് നാല് വിക്കറ്റ് നേടി. നേരത്തെ ടി 20 പരമ്പര 2-1 ന് ഓസീസ് നേടിയിരുന്നു.

Content Highlights- Sa win in First Audio against Aus

dot image
To advertise here,contact us
dot image