'ഇത്തവണ ഏഷ്യ കപ്പിന് വരുന്നത് കിരീടം നേടാൻ'; വമ്പൻ പ്രസ്താവനയുമായി ബംഗ്ലാദേശ് താരം ജാക്കർ അലി

2025 ലെ ഏഷ്യാ കപ്പിൽ ചാമ്പ്യന്‍മാരാകാനാണ് ബംഗ്ലാദേശ് ടീം ഇറങ്ങുന്നതെന്ന് പ്രധാന ബാറ്റർ ജാക്കർ അലി

dot image

2025 ലെ ഏഷ്യാ കപ്പിൽ ചാമ്പ്യന്‍മാരാകാനാണ് ബംഗ്ലാദേശ് ടീം ഇറങ്ങുന്നതെന്ന് പ്രധാന ബാറ്റർ ജാക്കർ അലി അനിക്. 'തീർച്ചയായും, ഇത്തവണ ഞങ്ങൾ കിരീടം നേടും. ഡ്രസ്സിംഗ് റൂമിലുള്ള എല്ലാവരും അത് വിശ്വസിക്കുന്നു. പ്രത്യേകിച്ചും ടീമിൽ നല്ല അന്തരീക്ഷമാണുള്ളത്. ഞങ്ങളുടെ പരിശ്രമം കൂടിയാകുമ്പോൾ വിജയം ഉറപ്പ്, ജാക്കർ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് മുമ്പ് മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഓരോ തവണയും റണ്ണേഴ്‌സ് അപ്പായി. 2012 ൽ പാകിസ്ഥാനെതിരെയും, 2016 ലും 2018 ലും ഇന്ത്യക്കെതിരെയും കിരീട പോരാട്ടത്തിൽ തോൽക്കേണ്ടി വന്നു.

അതേ സമയം ശ്രീലങ്കയെയും പാകിസ്ഥാനെയും ടി20 പരമ്പരയിൽ തോൽപ്പിച്ചതിന് ശേഷമാണ് ക്യാപ്റ്റൻ ലിറ്റൺ ദാസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് ഏഷ്യ കപ്പിന് വരുന്നത്. 33 ടി20 മത്സരങ്ങളിൽ നിന്ന് 27.19 ശരാശരിയിൽ 571 റൺസ് നേടിയിട്ടുള്ള താരമാണ് ജാക്കർ പുറത്താകാതെ നേടിയ 72 റൺസാണ് ഉയർന്ന വ്യക്തിഗത സ്കോർ.

ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ഹോങ്കോംഗ്, ഒമാൻ എന്നിവർക്കൊപ്പമാണ് ബംഗ്ലാദേശ് ഇടംപിടിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെയാണ് ടൈഗേഴ്‌സ് തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്.

Content Highlights: We are capable of winning Asia Cup: Jaker Ali

dot image
To advertise here,contact us
dot image