
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടീമിൽ ഇടം നേടുമോ എന്നതാണ് വലിയ ചോദ്യം. ഇപ്പോഴിതാ ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഹർഭജൻ സിംഗ്.
ശുഭ്മാൻ ഗില്ലിനെ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും ടി 20 യിലും അദ്ദേഹത്തിന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ പി എല്ലിൽ അദ്ദേഹമത് തെളിയിച്ചതാണ്. താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കാണിക്കേണ്ട ഉത്തരവാദിത്തം ഇംഗ്ലീഷ് പരമ്പരയിലും തെളിയിച്ചുവെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
അതേ സമയം അഭിഷേക് ശർമ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, തിലക് വർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ ശക്തരായ ബാറ്റ്‌സ്മാൻമാരാൽ നിറഞ്ഞിരിക്കുന്ന ഇന്ത്യയുടെ ടി20 ബാറ്റിംഗ് നിരയിൽ ഗില്ലിനെ ഉൾപ്പെടുത്തണോ വേണ്ടയോ എന്നത് സെലക്ടർമാർക്ക് തലവേദനയാണ്.
അഭിഷേക് ശർമ്മ (193.84), സൂര്യകുമാർ യാദവ് (167.07), യശസ്വി ജയ്‌സ്വാൾ (164.31), ഹാർദിക് പാണ്ഡ്യ (141.67), തിലക് വർമ്മ (155.07), സഞ്ജു സാംസൺ (152.38) തുടങ്ങിയവർ ശക്തമായ സ്ട്രെക്ക് റേറ്റുണ്ട്. ഇവരെ താരതമ്യപ്പെടുത്തുമ്പോൾ, ഗിൽ ഇതുവരെ 21 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, സ്ട്രൈക്ക് റേറ്റ് 139.27 ആണ്.
Content Highlights: harbhajan singh on shubhman gill inclusion in asia cup team