'ജഡേജയ്ക്ക് ആ വഴിയിലൂടെ മാത്രമേ പരിക്കേൽക്കുകയുള്ളൂ'; ഐക്കോണിക് സെലിബ്രേഷനെ കുറിച്ച് ബ്രെറ്റ് ലീ

'ശരീരം നോക്കി മാത്രമേ മറ്റെന്തും ചെയ്യാവൂ. ആഘോഷം അധികമാകരുത്'

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ മുൻ താരം ബ്രെറ്റ് ലീ. ജഡേജയുടെ മികച്ച ഫി‌‌റ്റ്നസിനെയും ഫോമിനെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബ്രെറ്റ് ലീ. ജഡേജയുടെ ഐക്കോണിക് സെലിബ്രേഷനായ വാൾ വീശുന്നതിനെ കുറിച്ച് ലീ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

‘ജഡേജ വാൾ വീശുന്ന സെലിബ്രേഷൻ കണ്ടിട്ടുണ്ട്. അതിലൂടെ മാത്രമായിരിക്കും ജഡേജയ്ക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളത്. ആ സെലിബ്രേഷൻ എനിക്ക് ഇഷ്ടമാണ്. എന്നാൽ ശരീരം നോക്കി മാത്രമേ മറ്റെന്തും ചെയ്യാവൂ. ആഘോഷം അധികമാകരുത്‘, ബ്രെറ്റ് ലീ പറഞ്ഞു.

‘ഇനിയും 15 ടെസ്റ്റുകള്‍ കൂടെ കളിച്ചാല്‍ ഏതാണ്ട് രണ്ടുവര്‍ഷം കൊണ്ട് ജഡേജ 100 മത്സരങ്ങള്‍ മറികടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 36 വയസുള്ള ജഡേജയ്ക്ക് ഇനിയും കുറച്ച് നല്ല വര്‍ഷങ്ങള്‍ മുന്നിലുണ്ട്,’ ലീ കൂട്ടിച്ചേർത്തു.

നിലവില്‍ 85 ടെസ്റ്റ് മത്സരങ്ങളിലെ 128 ഇന്നിങ്‌സില്‍ നിന്നും 3386 റണ്‍സ് ആണ് ജഡേജ നേടിയത്. മാത്രമല്ല 159 ഇന്നിങ്‌സില്‍ നിന്ന് 33 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ 5 മത്സരങ്ങളില്‍ നിന്ന് 86 ശരാശരി 516 റണ്‍സാണ് താരം അടിച്ചെടുത്തത്.

Content Highlights: Brett Lee issues stern warning to Ravindra Jadeja despite hailing him as best all-rounder

dot image
To advertise here,contact us
dot image