
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20യിലും വെടിക്കെട്ട് പ്രകടനം ആവർത്തിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സെൻസേഷനായ ഡെവാൾഡ് ബ്രെവിസ്. 26 പന്തില്‍ ആറ് സിക്സും ഒരു ബൗണ്ടറിയും സഹിതം 53 റണ്‍സാണ് ബ്രെവിസ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്ക പരാജയം വഴങ്ങിയെങ്കിലും മത്സരത്തിൽ ബ്രെവിസിന്റെ ഉജ്ജ്വല പ്രകടനമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിനുവേണ്ടി ബ്രെവിസ് 22 പന്തിൽ അർധ സെഞ്ച്വറി കുറിച്ചു. ആരോൺ ഹാർഡി എറിഞ്ഞ 10ാം ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തിയാണ് താരം അതിവേഗ അർധ സെഞ്ച്വറി സ്വന്തമാക്കിയത്. ഇപ്പോഴിതാ ബ്രെവിസിന്റെ നോ ലുക്ക് ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ബ്രെവിസിന്‍റെ നാല് സിക്സുകളിൽ തുടർച്ചയായ മൂന്നെണ്ണം ഗാലറിക്ക് പുറത്താണ് വീണത്. അതും 110 പ്ലസ് മീറ്റർ ദൂരത്തിൽ. ഹാർഡി എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിൽ ഡബിൾ ഓടിയ താരം മൂന്നാം പന്ത് ഡീപ് വിക്കറ്റിലൂടെ ഗാലറിക്ക് പുറത്തെത്തിച്ചു. നാലും അഞ്ചും പന്തുകൾ ലോങ് ഓഫിൽ പടുകൂറ്റൻ സിക്സർ പറത്തി. ആറാം പന്ത് വൈഡ്. തൊട്ടടുത്ത പന്തും സിക്സറിന് പറത്തി താരം അർധ സെഞ്ച്വറിയിലെത്തി.
NO LOOK SIX.
— Mufaddal Vohra (@mufaddal_vohra) August 16, 2025
NO LOOK SIX.
NO LOOK SIX.
Dewald Brevis smashed 3 consecutive sixes, all of them no look. 🥶pic.twitter.com/soj1mDNmkO
ഈ മത്സരത്തിനിടെ ഇന്ത്യൻ താരം സാക്ഷാൽ വിരാട് കോഹ്‌ലിയെ മറികടന്ന് ലോക റെക്കോർഡ് സ്വന്തമാക്കാനും ബ്രെവിസിന് സാധിച്ചു. മൂന്നാം ടി20യിലെ ആറ് സിക്സറുകൾ ബ്രെവിസ് നേടിയതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസ്‌ട്രേലിയയിൽ വെച്ച് നേടിയ സിക്സറുകളുടെ എണ്ണം 14 ആയി ഉയർന്നു.
ഓസീസിനെതിരേ ടി20യില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് പ്രോട്ടീസ് ബാറ്റര്‍ സ്വന്തമാക്കിയത്. 10 ഇന്നിങ്‌സുകളിൽ നിന്ന് 12 സിക്സറുകൾ നേടിയ വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. എന്നാൽ കോഹ്‌ലിയെ മറികടക്കാൻ ബ്രെവിസിന് വെറും മൂന്ന് ഇന്നിങ്‌സുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.
അതേസമയം മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് പരാജയം വഴങ്ങേണ്ടിവന്നിരുന്നു. പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ ആവേശവിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ പരമ്പര പിടിച്ചെടുക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ എത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഓസീസ് സ്വന്തമാക്കി.
Content Highlights: Unbelievable! Dewald Brevis Smashes 3 No Look Sixes, Video Goes Viral