ബ്രാവോ ബ്രെവിസ്! വീണ്ടും ബാറ്റിങ് വെടിക്കെട്ട്; ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ 173 റൺസ്

നേരത്തെ രണ്ടാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ബ്രെവിസ് ദക്ഷിണാഫ്രിക്കൻ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു

dot image

മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ‌ 173 റണ്‍സ് വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് അടിച്ചെടുത്തത്.

ഇത്തവണയും യുവതാരം ഡെവാള്‍ഡ് ബ്രെവിസ് വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. താരത്തിന്റെ അർദ്ധസെഞ്ച്വറിയാണ് ഇത്തവണയും പ്രോട്ടീസിന് കരുത്തായത്. 26 പന്തില്‍ ആറ് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 53 റണ്‍സാണ് ബ്രെവിസ് അടിച്ചെടുത്തത്. നേരത്തെ രണ്ടാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ബ്രെവിസ് ദക്ഷിണാഫ്രിക്കൻ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

26 പന്തിൽ‌ 38 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ഡെര്‍ ഡസനാണ് പ്രോട്ടീസ് നിരയിൽ തിളങ്ങിയ മറ്റൊരു താരം. 15 പന്തില്‍ 24 റണ്‍സെടുത്ത പ്രിട്ടോറിയസ് 25 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ എല്ലിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വീതം സ്വന്തമാക്കി.

Content Highlights: AUS vs SA, 3rd T20I: Brevis fifty powers South Africa to 172

dot image
To advertise here,contact us
dot image