'അഞ്ചുടെസ്റ്റ് കളിക്കാൻ ബുംറയോട് IPL ൽ വിശ്രമിക്കാൻ പറയണമായിരുന്നു'; മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ബിസിസിഐക്ക് മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിനോടും ഇത് സൂചിപ്പിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടി

dot image

ജസ്പ്രീത് ബുംറയുടെ വർക്ക് ലോഡ് മാനേജ്‌മെന്റിൽ വിചിത്ര വാദവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്‌സർക്കാർ. ഇംഗ്ലണ്ടിൽ നടന്ന അഞ്ച് ടെസ്റ്റുകളിൽ താരത്തെ കളിപ്പിക്കുക നിർബന്ധമായിരുന്നുവെങ്കിൽ താരത്തോട് ഐപിഎൽ 2025 സീസണിൽ കുറച്ചുമത്സരങ്ങളിൽ വിശ്രമത്തിന് ആവശ്യപ്പെടണമായിരുന്നവുമെന്ന് ദിലീപ് പറഞ്ഞു. ഇക്കാര്യം ബിസിസിഐ ക്ക് മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിനോടും സൂചിപ്പിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടി

പുറംവേദനയെ തുടർന്ന് യുഎഇയിൽ നടന്ന 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തുപോകേണ്ടിവന്ന ബുംറ, 2025 ലെ ഐപിഎല്ലിൽ മുംബൈയ്ക്കായി 12 മത്സരങ്ങളിൽ കളിച്ചു, 47.2 ഓവർ എറിഞ്ഞ് 18 വിക്കറ്റുകൾ വീഴ്ത്തി.

31 കാരനായ ബുംറ ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തി, ജോലിഭാരം കാരണം പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾ നഷ്ടമായതിന്റെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടിവന്നു.

Content Highlights: 'Bumrah should have been told to rest in IPL to play fifth Test': Former Indian captain

dot image
To advertise here,contact us
dot image