പോരുന്നോ എന്റെ കൂടെ, വിവാഹമോചനം നേടിയ ദിവസം ട്രംപ് ഡേറ്റിന് വിളിച്ചെന്ന് നടി എമ്മ തോംപ്‌സണ്‍

ഹോളിവുഡ് നടി എമ്മ തോംസണ്‍ ദ ടെലഗ്രാഫിനോടാണ് ഇക്കാര്യം പറഞ്ഞത്

dot image

' നീ ഇവിടെ വന്ന് താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച് അത്താഴം കഴിക്കാം.' ഓസ്‌കാര്‍ പുരസ്‌കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംസനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതാണ് ഈ വാക്കുകള്‍. സംഗതി ശരിയാണോ എന്നായിരിക്കും ആലോചിക്കുന്നത്. ശരിയാണ്. യുകെ മാധ്യമമായ ദി ടെലഗ്രാഫിനോടാണ് എമ്മ തോംസണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

' എനിക്ക് ഡൊണാള്‍ഡ് ട്രംപുമായി ഒരു ഡേറ്റിന് പോകാമായിരുന്നു. എങ്കില്‍ അമേരിക്കയുടെ ചരിത്രത്തിന്റെ ഗതി മാറുമായിരുന്നു. എനിക്ക് പറയാന്‍ ഒരു കഥയും ഉണ്ടാകുമായിരുന്നു.' എന്നാണ് ട്രംപിനെ പരിഹസിച്ചുകൊണ്ട് എമ്മ പറഞ്ഞത്. ട്രംപ് തന്റെ ഫോണ്‍ നമ്പര്‍ തിരഞ്ഞുപിടിച്ച് വിളിച്ച കാര്യവും എമ്മ പറയുകയുണ്ടായി.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന 78ാംമത് വാര്‍ഷിക ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ തന്റെ ചിത്രമായ ' ദി ഡെഡ് ഓഫ് വിന്റിന്റെ' വേള്‍ഡ് പ്രീമിയറില്‍ പങ്കെടുക്കുക്കാന്‍ എത്തിയപ്പോഴാണ് എമ്മ വാട്ട്‌സണ്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താരത്തിന്‍റെ വിവാഹമോചനത്തിന്റെ ഉത്തരവ് വന്ന ദിവസമാണ് ട്രംപ് വിളിച്ചത്. ട്രംപ് നല്ലൊരു വിവാഹമോചിതയെ അന്വേഷിക്കുകയായിരുന്നിരിക്കണമെന്നും എമ്മ പറഞ്ഞു.

' ഞാന്‍ ഡൊണാള്‍ഡ് ട്രംപ് ആണ്. പിന്നാലെ ഞാന്‍ ചോദിച്ചു എന്താണ് വേണ്ടത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു എന്റെ മനോഹര സ്ഥലത്ത് വന്ന് താമസിക്കൂ.നമുക്ക് ഒരുമിച്ച് അത്താഴം കഴിക്കാം, ഞാന്‍ നോക്കിയിട്ട് തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

1989 മുതല്‍ ആറ് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് നടി എമ്മ തോംപ്‌സണും നടന്‍ കെന്നത്ത് ബ്രനാഗും വിവാഹ മോചനം നേടിയത്. 2003 ല്‍ അവര്‍ ഗ്രെഗ് വൈസിനെ വിവാഹം കഴിച്ചു. ആ സമയത്ത് ട്രംപ് തന്റെ രണ്ടാം ഭാര്യ മാര്‍ല മാപ്പിള്‍സുമായുളള ബന്ധം വേര്‍പെടുത്തുകയും 2005ല്‍ മെലാനിയ യെ വിവാഹം കഴിക്കുകയും ചെയ്തു.

Content Highlights :Actress Emma Thompson says Trump asked her out on a date the day she got divorced

dot image
To advertise here,contact us
dot image