'കർമ്മയുടെ മറുപടി ഉടനുണ്ടാകും!'; സ്റ്റോക്‌സിന്റെ സബ്സ്റ്റിറ്റ്യൂഷന്‍ 'ജോക്കി'നെ കുറിച്ച് അശ്വിൻ

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ‌ ഇഞ്ചുറി സബ്സ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട് സ്റ്റോക്സിൻ്റെ നിലപാടിനെയാണ് അശ്വിൻ വിമർശിച്ചത്

dot image

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെതിരെ രൂക്ഷ വിമർശിച്ച് ഇന്ത്യയുടെ മുൻ താരം രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ‌ ഇഞ്ചുറി സബ്സ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട് സ്റ്റോക്സിൻ്റെ നിലപാടിനെയാണ് അശ്വിൻ വിമർശിച്ചത്. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സി‌ൽ റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. ക്രിസ് വോക്സിൻ്റെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച താരത്തിൻ്റെ കാലിൽ പന്ത് കൊള്ളുകയായിരുന്നു. പരിക്കേറ്റ് പോയ പന്ത് തിരികെവന്ന് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ ഫിഫ്റ്റി നേടുകയും ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റിൽ പരിക്കേറ്റവർക്ക് പകരക്കാരെ കൊണ്ടുവരണമെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ പിന്നീട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ആ നിർദ്ദേശം തമാശയാണെന്ന് പറഞ്ഞ സ്റ്റോക്സ് തള്ളിക്കളയുകയായിരുന്നു. എന്നാൽ ഇം​ഗ്ലണ്ട് ബാറ്ററായ ക്രിസ് വോക്സിന് ഓവൽ ടെസ്റ്റിനിടെ പരിക്കേൽക്കുകയും പിന്നീട് കൈകെട്ടി വെച്ച് ബാറ്റുചെയ്യാനിറങ്ങേണ്ടിവരികയും ചെയ്തിരുന്നു.

ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് അശ്വിൻ രം​ഗത്തെത്തിയത്. ഈ പരമ്പരയിലെ മറ്റൊരു അപൂർണ്ണതയെക്കുറിച്ച് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു. 'തമിഴിൽ ഒരു ചൊല്ലുണ്ട് നിങ്ങളുടെ കർമ്മം നിങ്ങളെ ഉടനെ തന്നെ ബാധിക്കും' എന്ന്. നിങ്ങൾ വിതയ്ക്കുന്നതാണ് നിങ്ങൾ കൊയ്യുക', അശ്വിൻ ചൂണ്ടിക്കാട്ടി.

Also Read:

"മാഞ്ചസ്റ്റർ ടെസ്റ്റിന് ശേഷം പന്തിന്റെ പരിക്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. അത്തരം പരിക്കുകൾക്ക് സബ്സ്റ്റിറ്റ്യൂഷൻ ആവശ്യമാണെന്ന് ഗൗതം ഗംഭീറടക്കമുള്ളവപ്‍ പറഞ്ഞു. ഈ പ്രതികരണത്തെക്കുറിച്ച് സ്റ്റോക്സിനോട് ചോദിച്ചപ്പോൾ അത് ഒരു തമാശയാണെന്ന് പറഞ്ഞ് അദ്ദേഹം അവഗണിക്കുകയാണ് ചെയ്തത്. ക്രിക്കറ്റിൽ സ്റ്റോക്സിന്റെ കഴിവുകളുടെയും മനോഭാവത്തിന്റെയും വലിയ ആരാധകനാണ് ഞാൻ. പക്ഷേ അദ്ദേഹത്തിന് ചിന്തിക്കാനും പിന്നീട് ഉത്തരം നൽകാനും കഴിയും", അശ്വിൻ പറഞ്ഞു.

Also Read:

"വോക്സ് ഒടിഞ്ഞ കൈ കെട്ടി സ്വെറ്ററിനകത്ത് വച്ചാണ് ബാറ്റിംഗിനിറങ്ങിയത്. കളി ജയിക്കാൻ ജീവൻ കൊടുക്കാൻ പോലും വോക്സ് തയ്യാറായിരുന്നു. ഇത്തരം പരിക്കുകളിൽ സബ്സ്റ്റിറ്റ്യൂഷൻസ് അനുവദിക്കണം. കുറച്ച് സഹാനുഭൂതി കാണിക്കണം", ആർ അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Content Highlights: Karma hits instantly: Ashwin on Ben Stokes' comments on injury substitution

dot image
To advertise here,contact us
dot image