
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരായ കളിയാക്കലുകള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ജോലി ഭാരത്തെ തുടർന്ന് മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ജസ്പ്രീത് ബുംറ കളിച്ചത്. നിർഭാഗ്യവശാൽ ഈ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. ഇതിനുപിന്നാലെ ബുംറ ഉള്ളതുകൊണ്ടാണ് ടീം പരാജയപ്പെട്ടത് എന്ന തരത്തിലുള്ള ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബുംറ പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ അവസാന ടെസ്റ്റ് മത്സരത്തിലും ഇന്ത്യ വിജയിക്കുക കൂടി ചെയ്‌തതോടെ പരിഹാസം ശക്തമാവുകയും ചെയ്തു.
ഇപ്പോൾ ബുംറയെ പരിഹസിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. "ബുംറ വളരെ മികച്ച രീതിയിലാണ് തുടങ്ങിയത്, ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ടെസ്റ്റിൽ കളിച്ചില്ല, മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും കളിച്ചു. വീണ്ടും, ആ രണ്ട് ടെസ്റ്റുകളിൽ ഒന്നിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി," സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ സച്ചിൻ പറഞ്ഞു.
Sachin Tendulkar has a message for people who found a bizarre reason to troll Jasprit Bumrah after India won both the Tests he missed in England.#ENGvIND #JaspritBumrah #TeamIndia pic.twitter.com/bzwEQIQD1J
— Circle of Cricket (@circleofcricket) August 6, 2025
'ആളുകൾ പല കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ജസ്പ്രീത് ബുംറ കളിക്കാത്ത ടെസ്റ്റ് ഇന്ത്യ ജയിച്ചു, എന്ന ചർച്ചകളും ഞാൻ കണ്ടു. എന്നാൽ സത്യം പറഞ്ഞാൽ എനിക്ക് അത് തികച്ചു യാദൃശ്ചികം മാത്രമാണ്', സച്ചിൻ കൂട്ടിച്ചേർത്തു.
Content Highlights: Sachin Tendulkar puts full stop to 'India win when Jasprit Bumrah doesn't play' narrative