ഇയർഫോൺ സ്ഥിരം ഉപയോഗിക്കുന്നവരാണോ? 60:60 രീതിയിൽ ആക്കിയില്ലെങ്കിൽ പണി പാളും

60:60 റൂളിൽ ഇയർഫോൺ ഉപയോഗിക്കുന്നത് ഇയർഫോണിന്റെ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കും

dot image

ഇയർഫോണുകൾ നമ്മുടെയെല്ലാം ദൈനംദിനം ജീവിതത്തിൽ സ്ഥിരമായ ഒരു ടെക്ക്‌നിക്കൽ ഡിവൈസാണ്. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ചെവിക്ക് നല്ലതല്ലെന്ന് ഒരുപാട് പഠനങ്ങളിൽ തെളിയിച്ചതാണ്.

ദീർഘനേരം ഇത് ഉപയോഗിക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് ഒരിക്കലും നല്ലതല്ല. എന്നാൽ കുട്ടികളടക്കം ഇത് ഒരുപാട് നേരം സ്ഥിരമായി ഉപയോഗിക്കുന്നു. ഇത് ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത രീതിയിലുള്ള ഇമ്പാക്ടുള്ള സ്ഥിതിക്ക് നമ്മുടെയെല്ലാം ചെവിയുടെ ആരോഗ്യം കണക്കിലെടുത്ത് ഉപയോഗത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാവും. അത്തരത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ഒരു മാർഗം നോക്കാം.

60:60 റൂളിൽ ഇയർഫോൺ ഉപയോഗിക്കുന്നത് ഇയർഫോണിന്റെ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കും. 60:60 റൂൾ എന്നാൽ ഒരു തവണ ഉപയോഗിക്കുമ്പോൾ 60 മിനിറ്റിൽ കൂടാതെ 60 ശതമാനം ശബ്ദത്തിൽ മാത്രം ഉപയോഗിക്കുക എന്നുള്ളതാണ്.

ഒരു മണിക്കൂറിന് ശേഷം ചെവിക്കും ഇയർഫോണിനും വിശ്രമം നൽകുക. ഇയർ ബഡ്ഡുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് പ്രധാനമാണ്. വൃത്തി ഇല്ലെങ്കിൽ ചെവിയിൽ അണുബാധയുണ്ടാകാനുള്ള സഹായം കൂടുതലാണ്. സാധിക്കുമെങ്കിൽ ഇത് ഉപയോഗിക്കുന്നത് ഒരു ശീലമാക്കാതിരിക്കാനും ശ്രമിക്കുക. ഇയർഫോൺ പങ്കിട്ട് ഉപയോഗിക്കുന്നതും നിർത്താൻ ശ്രമിക്കുക.

Content Highlights- 60: 60 Rules for using earphones

dot image
To advertise here,contact us
dot image