
കഠിനമായ വയറ് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ തൊടുപുഴ സ്വദേശിയുടെ വൃക്കയിൽ നിന്നും നീക്കം ചെയ്തത് നൂറിലധികം കല്ലുകൾ. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 44 വയസ്സുകാരന്റെ വയറ്റിൽ കല്ലുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വിദഗ്ധ സംഘങ്ങളടങ്ങിയ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കല്ലുകളെ കണ്ടെത്തിയത്.
കല്ലുകൾ കണ്ടെത്തിയതിന് ശേഷം ഏറ്റവും നൂതന ശസ്ത്രക്രിയായ ആർഐആർഎസിന് വിധേയമാകാൻ യൂറോളജിസ്റ്റായ ഡോക്ടർ ആർ ശരവണൻ നിർദേശിക്കുകയായിരുന്നു. താക്കോൽദ്വര ശസ്ത്രക്രിയ നടത്തുകയും നൂറിൽ കൂടുതൽ കല്ലുകൾ നീക്കുകയും ചെയ്തു. രോഗി നിലവിൽ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Content Highlights- More than 100 stones were found from a man's Kidney after stomach pain