'എന്നെ വില്ലനാക്കി മാറ്റി'; ഗംഭീറുമായുണ്ടായ തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഓവല്‍ ക്യുറേറ്റര്‍

'ആ അന്തരീക്ഷം ഐപിഎല്ലിലേതു പോലെയായിരുന്നു'

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഓവല്‍ ഗ്രൗണ്ടിലെ പിച്ച് ക്യുററ്റേറും തമ്മിലുണ്ടായ വാക്കുതര്‍ക്കം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. പിച്ച് നോക്കാന്‍ വന്ന ഗംഭീറിനോട് 2.5 അടി മാറി നിന്ന് പരിശോധിക്കാന്‍ ക്യുററ്റേറായ ലീ ഫോര്‍ടിസ് ആവശ്യപ്പെടുകയും ഗംഭീര്‍ അതിന് മറുപടി നല്‍കുന്നതുമാണ് വിവാദമായത്.

ഇപ്പോഴിതാ അന്നത്തെ സംഭവത്തെ കുറിച്ച് ഒടുവില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിവാദപുരുഷനായ ഓവല്‍ ക്യുറേറ്റര്‍. താന്‍ ഒരിക്കലും വില്ലനായിരുന്നില്ലെന്നും സാഹചര്യങ്ങളാണ് തന്നെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ലീ ഫോര്‍ട്ടിസ് പറഞ്ഞു. ഇംഗ്ലണ്ട്- ഇന്ത്യ പരമ്പര അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഞാന്‍ ഒരിക്കലും വില്ലനായിരുന്നില്ല, എന്നെ അങ്ങനെയാക്കി മാറ്റുകയായിരുന്നു. നിങ്ങള്‍ എല്ലാവരും ആ കാഴ്ച ആസ്വദിച്ചുവെന്ന് പ്രതീക്ഷിക്കുന്നു. ആ അന്തരീക്ഷം ഐപിഎല്ലിലേതു പോലെയായിരുന്നു. അതൊരു മികച്ച കളിയായിരുന്നു,' പിടിഐയോട് സംസാരിക്കവെ ലീ ഫോര്‍ട്ടിസ് പറഞ്ഞു.

അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ജൂലൈ 28 തിങ്കളാഴ്ച തന്നെ ഇന്ത്യന്‍ ടീം ഓവലിലെത്തിയിരുന്നു. സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ കോച്ച് ഗംഭീര്‍ ഗ്രൗണ്ട് സ്റ്റാഫുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെയാണ് ചീഫ് ക്യുറേറ്ററായ ലീ ഫോര്‍ട്ടിസുമായി ഗംഭീര്‍ തര്‍ക്കിച്ചത്.

Content Highlights: 'I Was Never The Villain': Oval Curator Breaks Silence After Rift With Gautam Gambhir

dot image
To advertise here,contact us
dot image