
തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി പുനസംഘടിപ്പിച്ചു. മുന്‍ അധ്യക്ഷന്മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ കമ്മിറ്റിയില്‍ തുടരും. ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരും കമ്മിറ്റിയിൽ ഇടം നേടി.
മുതിര്‍ന്ന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, ഒ രാജഗോപാല്‍ എന്നിവര്‍ പുറത്തായി. ഉപാധ്യക്ഷന്മാരായ ഷോണ്‍ ജോര്‍ജ്, ബി ഗോപാലകൃഷ്ണന്‍, കെ സോമന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ മാസമാണ് ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരന്‍ പക്ഷത്ത് നിന്നും ആരുമില്ലെന്നത് അന്ന് ചര്‍ച്ചയായിരുന്നു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, ഡോ കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, ഡോ. അബ്ദുള്‍ സലാം, അഡ്വ. കെ കെ അനീഷ്‌കുമാര്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറര്‍.
Content Highlights: BJP State Committee reorganized