
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ വിരമിക്കലിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ട് കോൺഗ്രസ് എംപി ശശി തരൂർ. കോഹ്‌ലിയുടെ വിരമിക്കലിനെ 'അകാല' മെന്ന് വിശേഷിപ്പിച്ച തരൂർ വിരാട് എത്രയും പെട്ടെന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങണമന്നും അഭ്യർത്ഥിച്ചു.
ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ 2-2 ന് സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് തരൂരിന്റെ പ്രസ്താവന. ഇംഗ്ലണ്ട് മണ്ണിൽ യുവ ഇന്ത്യ നന്നായി കളിച്ചു, കോഹ്‌ലി കൂടി ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി, പല സമയത്തും അദ്ദേഹം മിസ് ചെയ്തു, തരൂർ പ്രതികരിച്ചു.
'34 വയസ്സുള്ള ജോ റൂട്ടിന്റെ സ്ഥിരതയാർന്ന മികവിനെ അഭിനന്ദിച്ച തരൂർ, രണ്ട് വയസ്സ് മാത്രം പ്രായ കൂടുതലുള്ള കോഹ്‌ലി തിരിച്ചുവരുന്നത് ഇന്ത്യൻ ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു. ബോർഡർ ഗാവസ്‌കർ ട്രോഫിയ്ക്ക് പിന്നാലെ 2025 മേയിലാണ് 36 കാരനായ കോഹ്‌ലി ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 14 വർഷത്തെ നീണ്ട റെഡ്-ബോൾ കരിയറിൽ 123 ടെസ്റ്റുകൾ കളിച്ച് 9,230 റൺസ് നേടി. ഇതിൽ 30 സെഞ്ച്വറികൾ ഉൾപ്പെടുന്നു.
Content Highlights: Shashi Tharoor urges Kohli to return to Test cricket,