'സീനിയർ താരങ്ങൾ വിരമിച്ചശേഷം ആരും സാധ്യത കൽപിച്ചില്ല, അങ്ങനെ നോക്കുമ്പോൾ ഇത് മഹത്തായ വിജയം'; കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമനാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍

dot image

ഇന്ത്യയുടെ മഹത്തായ ടെസ്റ്റ് വിജയങ്ങളിൽ ഒരുപക്ഷേ ഏറ്റവും മികച്ച ജയമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലേതെന്ന് കെ എൽ രാഹുൽ. ഇന്ത്യയുടെ മഹത്തായ ടെസ്റ്റ് വിജയങ്ങളിൽ ഒരുപക്ഷേ ഏറ്റവും മഹത്തായ ജയമാണിത്. കോഹ്‌ലി –രോഹിത്–അശ്വിൻ ത്രയം വിരമിച്ചശേഷം ആരും ഒരു സാധ്യതയും നൽകാതിരുന്ന ടീം പൊരുതി പരമ്പര സമനിലയിലാക്കിയ ജയം, രാഹുൽ പറഞ്ഞു.

‘ ഈ യുവ ടീമിൽ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷിക്കാം. ഇന്ത്യയ്ക്കു വെളിയിൽ ഇതുപോലുള്ള മഹത്തായ വിജയങ്ങൾ ഇനി നാം ഏറെ നേടും. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുന്ന പരമ്പരയായിരുന്നു ഇത്, രാഹുൽ കൂട്ടിച്ചർത്തു.

അതേ സമയം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമനാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 532 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍ അടിച്ചെടുത്തത്. രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ പ്രകടനം.

Content Highlights: kl rahul on indian victory in england series

dot image
To advertise here,contact us
dot image