
ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഓസ്‌ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാറയെ അംബാസഡറാക്കുന്നതിലൂടെ കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം.
ഓസ്‌ട്രേലിയൻ ടൂറിസം ഡിപ്പാർട്മെന്റിന് വേണ്ടി ടെലിവിഷന്‍ പരസ്യങ്ങളിലും സാറ അഭിനയിക്കും. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ 130 മില്യന്‍ ഡോളറിന്റെ പദ്ധതികളാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.
ചൈന, ഇന്ത്യ, യുഎസ്,യുകെ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെ ഓസ്‌ട്രേലിയയിലെത്തിക്കുന്ന (കം ആന്‍ഡ് സേ ഗുഡേ' എന്ന ക്യാംപെയ്‌നിലാണ് സാറയും പ്രവര്‍ത്തിക്കുക. മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ സാറ ടെണ്ടുല്‍ക്കര്‍, മോഡലിങ്ങിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: Sara Tendulkar to attract Indians; Now Australia's tourism brand ambassador