'പരമ്പരയിലെ ഒരു മത്സരം പോലും ബുംറ വിജയിപ്പിച്ചിട്ടില്ല, സിറാജാണ് അത് ചെയ്തത്'; തുറന്നുപറഞ്ഞ് ഹാഡിന്‍

'അദ്ദേഹം ഇല്ലെങ്കിലും മത്സരങ്ങള്‍ വിജയിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്'

dot image

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരവും പേസർ ജസ്പ്രീത് ബുംറ വിജയിപ്പിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ. ഓവൽ ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഹാഡിൻ അഭിപ്രായങ്ങളുമായി രം​ഗത്തെത്തിയത്. ബുംറ ഇല്ലാത്തത് ഇന്ത്യൻ ജയങ്ങളെ ബാധിക്കില്ല എന്ന് പറഞ്ഞ ഹാഡിൻ എഡ്ജ്ബാസ്റ്റണിലും ഓവലിലും ബുംറ ഇല്ലാതെയാണ് ഇന്ത്യ മത്സരങ്ങൾ ജയിച്ചത് എന്നതാണ്.

“ബുംറ ഇല്ലാതെ ഇന്ത്യക്ക് കളിക്കാൻ കഴിയും. മറ്റ് ബോളർമാർക്ക് അവിടെ തിളങ്ങാനാകും. ബുംറ ഇന്ത്യയ്ക്കായി ഈ പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം പോലും ജയിച്ചിട്ടില്ല. അദ്ദേഹം ഇല്ലെങ്കിലും മത്സരങ്ങള്‍ വിജയിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്“, ഹാഡിൻ പറഞ്ഞു.

ഓവലിൽ ഇന്ത്യയുടെ വിജയശിൽപ്പിയായ സിറാജിനെ ഹാഡിൻ പ്രശംസിക്കുകയും ചെയ്തു. “ആക്രമണത്തിന് നേതൃത്വം നൽകാൻ സിറാജ് ഇഷ്ടപ്പെടുന്നു. വലിയ അവസരങ്ങളിൽ പന്തെെറിയാൻ അദ്ദേഹം ആഗ്രഹിക്കുന്നു. സിറാജ് തെറ്റുകൾ വരുത്താറുണ്ട്, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് അദ്ദേഹം ഒരിക്കലും ഒളിച്ചോടാറില്ല“, ഹാഡിൻ കൂട്ടിച്ചേർത്തു.

ഇം​ഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലും ഓവലിലും ബുംറയ്ക്ക് ഇന്ത്യ വിശ്രമം നൽകിയിരുന്നു. താരം കളിക്കാത്ത ഈ രണ്ട് ടെസ്റ്റിലും സിറാജ് ഇന്ത്യൻ ജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 9 ഇന്നിംഗ്‌സുകളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് പരമ്പരയിൽ തിളങ്ങി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബോളർ ആയി മാറുകയും ചെയ്തു. മറുവശത്ത്, മൂന്ന് ടെസ്റ്റ് കളിച്ച ബുംറ അവിടെ 14 വിക്കറ്റുകൾ നേടി.

Content Highlights: Brad Haddin’s brutal take on Jasprit Bumrah in Anderson-Tendulkar Trophy

dot image
To advertise here,contact us
dot image