ജോലി ഭാരമെന്ന് പറഞ്ഞ് മാറിനിൽക്കാനാവില്ല; താരങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾക്കൊരുങ്ങി BCCI

ജോലി ഭാരത്തിന്റെ പേരുപറഞ്ഞ് താരങ്ങൾ മത്സരങ്ങളും പരമ്പരകളും ഒഴിവാക്കുന്നത് തടയാൻ ബിസിസിഐ നീക്കം.

dot image

ജോലി ഭാരത്തിന്റെ പേരുപറഞ്ഞ് താരങ്ങൾ മത്സരങ്ങളും പരമ്പരകളും ഒഴിവാക്കുന്നത് തടയാൻ ബിസിസിഐ നീക്കം. അതേ സമയം വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് പൂർണമായി എടുത്ത് കളയുമെന്ന് ഇതിന് അർത്ഥമില്ലെന്നും എന്നാൽ ഭാവിയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതേ സമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ സമാപിച്ച ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളിലായി 185.3 ഓവറുകള്‍ എറിഞ്ഞ സിറാജിനെ വാഴ്ത്തി പലരും രംഗത്ത് വന്നിരുന്നു. താരം 23 വിക്കറ്റുകളും നേടി. അതേ സമയം ജോലി ഭാരം പറഞ്ഞ് ജസ്പ്രീത് ബുംറ മൂന്ന് ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. പരിക്കേറ്റിട്ടിട്ടും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് നീണ്ട സ്‌പെല്ലുകൾ എറിഞ്ഞതും പലരും ചൂണ്ടിക്കാട്ടി. കാലിന് ഗുരുതരപരിക്കേറ്റിട്ടും റിഷഭ് പന്തും കളത്തിലിറങ്ങിയിരുന്നു.

അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരത്തിന് എതിരാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതുമാണ്. വ്യക്തിക്ക് പ്രാധാന്യം നല്‍കാതെ ഒരു ടീം പടുത്തുയര്‍ത്താനാണ് ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ശ്രമിക്കുന്നത്.

Content Highlights: BCCI ready to impose restrictions on players, says workload is too heavy

dot image
To advertise here,contact us
dot image