
ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിനെ പ്രഖ്യാപിച്ചു. 14 കാരനായ കൗമാര താരം വൈഭവ് സൂര്യവംശിയ്ക്ക് ഇടം പിടിക്കാനായില്ല. താരത്തെ സ്റ്റാൻഡ് ബൈ താരമായി മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
അതേ സമയം സമയം ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മദ് ഷമി ടീമിൽ ഇടം നേടി. ഒമ്പത് മാസത്തെ ഇടവേളക്കുശേഷമാണ് ഷമി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്.
ഏറെക്കാലം ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തുള്ള ഇഷാന്‍ കിഷനാണ് ഈസ്റ്റ് സോണ്‍ ടീമിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ റിസര്‍വ് ഓപ്പണറായ അഭിമന്യു ഈശ്വരനും ഈസ്റ്റ് സോണ്‍ ടീമിലിടം നേടി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ആകാശ് ദീപും ബംഗാള്‍ പേസര്‍ മുകേഷ് കുമാറും ടീമിലുണ്ട്. റിയാന്‍ പരാഗിനെയും ഈസ്റ്റ് സോൺ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇഷാൻ കിഷൻ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), സന്ദീപ് പട്‌നായിക്, വിരാട് സിംഗ്, ഡെനിഷ് ദാസ്, ശ്രീദം പോൾ, ശരൺദീപ് സിംഗ്, കുമാർ കുശാഗ്ര, റിയാൻ പരാഗ്, ഉത്കർഷ് സിംഗ്, മനീഷി, സൂരജ് സിന്ധു ജയ്‌സ്വാൾ, മുകേഷ് കുമാർ, ആകാശ് ദീപ്, മുഹമ്മദ് ഷമി.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍
മുഖ്താർ ഹുസൈൻ, ആസിർവാദ് സ്വെയിൻ, വൈഭവ് സൂര്യവൻഷി, സ്വസ്തിക സമൽ, സുദീപ് കുമാർ ഘരാമി, രാഹുൽ സിംഗ്
Content Highlights: No place for Vaibhav Suryavanshi; East Zone team announced for Duleep Trophy