
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുള്ള ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചതിന് പിന്നാലെ ജസ്പ്രീത് ബുംറ തിരിച്ചുപോകുന്നതില്‍ വൈകാരികമായി പ്രതികരിച്ച് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. ബുമ്രയെ ടീമില്‍ നിന്ന് റിലീസ് ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ എന്തിനാണ് തിരിച്ചുപോകുന്നതെന്ന് താന്‍ ബുംറയോട് ചോദിച്ചിരുന്നുവെന്ന് സിറാജ് പറഞ്ഞു. ബിസിസിഐ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രണ്ടാംദിനം മത്സരശേഷം ബുംറയുമായി താൻ നടത്തിയ രസകരമായ സംഭാഷണത്തെ കുറിച്ചും അദ്ദേഹത്തിന്‍റെ മറുപടിയെ കുറിച്ചും സിറാജ് തുറന്നുപറഞ്ഞത്.
'മത്സരത്തിന് ശേഷം ജസ്സി ഭായിയോട് ഞാനിങ്ങനെ ചോദിച്ചു. നിങ്ങൾ എന്തിനാണ് ഇപ്പോള്‍ തിരിച്ചുപോകുന്നത്? നിങ്ങൾ പോയാൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ശേഷം ഞാനാരെയാണ് വന്ന് ഹഗ് ചെയ്യുക? ഞാനിവിടെയൊക്കെ തന്നെയുണ്ടാവും എന്നാണ് ജസി ഭായ് ചിരിച്ച് കൊണ്ട് മറുപടി നൽകിയത്', സിറാജ് വീഡിയോയിൽ പറഞ്ഞു.
ഇരുതാരങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെ മനോഹാരിതയാണ് ഇതിൽ നിന്ന് വ്യക്തമാവുന്നതെന്നാണ് ആരാധകർ പറയുന്നത്. അതേസമയം ഓവൽ ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ജോലിഭാരം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ബുംറ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച ബുംറ മൂന്നും നാലും ടെസ്റ്റുകളിലും കളിച്ചു. തുടര്‍ന്നാണ് ബുംറയ്ക്ക് അവസാന ടെസ്റ്റില്‍ സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചത്.
Content Highlights: Mohammed Siraj reveals exchange with Jasprit Bumrah after India star released