
ഏഷ്യ കപ്പിലെ ഗ്രൂപ്പ് ബിയിൽ നിർണായക പോരിനിറങ്ങിയ ബംഗ്ലാദേശിന് ഭേദപ്പെട്ട ടോട്ടൽ. ടോസ് നേടി അഫ്‌ഗാനിസ്ഥാനെതിരെ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. ഓപ്പണർ തൻസിദ് ഹസൻ അർധ സെഞ്ച്വറി കണ്ടെത്തി.
ഓപ്പണറായ സൈഫ് ഹസനും 30 റൺസുമായി മികച്ച പിന്തുണ നൽകി. മധ്യനിരയിൽ തൗഹീദ് ഹൃദോയ് 26 റൺസ് നേടി. വമ്പൻ ടോട്ടലിലേക്ക് കുതിക്കുകയായിരുന്ന ബംഗ്ളാ കടുവകളെ അഫ്‌ഗാന്റെ സ്പിൻ നിരയാണ് 154 റൺസിൽ ഒതുക്കിയത്. റാഷിദ് ഖാൻ നാലോവറിൽ 26 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോൾ നൂർ അഹമ്മദ് നാലോവറിൽ 23 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.
അഫ്ഗാനിസ്താനും ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടം ബംഗ്ലാ കടുവകളെ സംബന്ധിച്ച് നോക്കൗട്ടിന് തുല്യമാണ്. തോറ്റാല്‍ സൂപ്പര്‍ ഫോര്‍ കാണാതെ അവര്‍ക്കു നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. ശ്രീലങ്കയും അഫ്ഗാനും അടുത്ത റൗണ്ടിലേക്കു മുന്നേറുകയും ചെയ്യും.
Content Highlights:Bangladesh against Afghanistan in Asia Cup B today