DSP സിറാജ് ഡാ!; ഇംഗ്ലണ്ട് മധ്യനിരയിൽ കൂട്ട 'അറസ്റ്റ്'; ഓവലിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ

മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയത്

dot image

ഓവലിൽ ഇന്ത്യ പ്രതീക്ഷ വീണ്ടെടുക്കുന്നു. മുഹമ്മദ് സിറാജിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയത്. തുടർച്ചയായ ഇടവേളകളിൽ മധ്യനിരയിലെ മൂന്ന് താരങ്ങളെ സിറാജ് മടക്കി അയച്ചു. ഒലീ പോപ്പ് (22), ജോ റൂട്ട് (29), ജേക്കബ് ബെതൽ(6) എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് നേടിയത്.

നേരത്തെ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ബെൻ ഡക്കറ്റും സാക് ക്രോളിയും ഏകദിന ശൈലിയിൽ ബാറ്റ് വീശി. ആദ്യ വിക്കറ്റിൽ ഇരുവരും 12.5 ഓവറിൽ 92 റൺസാണ് അടിച്ചുകൂട്ടിയത്. ശേഷം ആദ്യം ഡക്കറ്റും പിന്നീട് ക്രോളിയും വീണു. സാക് ക്രോളി (64) , ബെൻ ഡക്കറ്റ്(43) എന്നിങ്ങനെ നേടി.

ക്രോളിയെ പ്രസിദ്ധ് കൃഷ്ണയും ഡക്കറ്റിനെ ആകാശ് ദീപുമാണ് വീഴ്ത്തിയത്. നിലവിൽ 39 ഓവർ പിന്നിടുമ്പോൾ 201 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് 23 റൺസിന് മാത്രം പിന്നിലാണ്.

Content Highlights: mohammed siraj took 3 important wickets

dot image
To advertise here,contact us
dot image