
ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ വിക്കറ്റെടുത്തതിന് പിന്നാലെ തോളിൽ കൈയിട്ട് യാത്രയാക്കി ആകാശ് ദീപ്. തൊട്ടുപിന്നാലെ ആകാശ് ദീപിന്റെ കൈ പിടിച്ചുവലിച്ച രാഹുലിന്റെ ഇടപെടലും വൈറലായി.
No fifty for Ben Duckett after that fiery start 🫤
— Cricbuzz (@cricbuzz) August 1, 2025
What do you think Akash Deep is telling Duckett here? 🤔#ENGvsIND #CricketTwitter #ENGvIND pic.twitter.com/tc4P7QxEJU
ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ 224 റൺസിന് ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു. ഇംഗ്ലീഷുകാർക്ക് ഡക്കറ്റും സാക് ക്രോളിയും മികച്ച തുടക്കമാണ് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇരുവരും 12.5 ഓവറിൽ 92 റൺസാണ് അടിച്ചുകൂട്ടിയത്.
നിലവിൽ ഇംഗ്ലണ്ട് 30 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറി നേടിയ സാക് ക്രോളി (64), നായകൻ ഒലീ പോപ്പ് ( 22), ബെൻ ഡക്കറ്റ്(43) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.
പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാൽ ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്. അവസാനമത്സരത്തിൽ തോൽക്കാതിരുന്നാൽ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ 2-2ന് തുല്യതവരും.
Content Highlights: