
ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുസ്‍വേന്ദ്ര ചഹലിന്റെയും ധനശ്രീ വര്‍മയുടെയും വിവാഹമോചനം ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു. വിവാഹമോചനദിവസം കോടതിയില്‍ 'ബി യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ചഹല്‍ എത്തിയതും ചർച്ചയായിരുന്നു. അന്ന് എന്തിനായിരുന്നു ആ ടീ ഷര്‍ട്ട് ധരിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. രാജ് ഷാമാനിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചഹൽ മനസുതുറന്നത്.
'വിവാഹമോചനത്തിന്റെ പേരില്‍ ഒരു നാടകം കളിക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് അങ്ങനെ ചെയ്‌തതത്. ആദ്യം ആ ടീ ഷർട്ട് ധരിക്കണമെന്ന ഉദ്ദേശ്യം എനിക്കില്ലായിരുന്നു. എന്നാൽ പിന്നീട് എന്തോ സംഭവിച്ചു. 'ഇതുവരെ മതി, ഞാനിപ്പോൾ ആരെയും ശ്രദ്ധിക്കുന്നില്ലല്ലോ' എന്ന ചിന്ത എനിക്ക് വന്നു. ഞാൻ ആരെയും അധിക്ഷേപിച്ചിട്ടില്ല. എന്റെ സന്ദേശം അറിയിക്കുകയാണ് ഞാൻ ചെയ്തത്', ചഹൽ പറഞ്ഞു.
Yuzi Chahal AURA after wearing that t-shirt in court ♾️♾️
— Hail Hydra (@Lordofbattles8) March 20, 2025
"BE YOUR OWN SUGAR DADDY" pic.twitter.com/bUsihiUeoX
2020ലാണ് യുസ്‍വേന്ദ്ര ചഹലും ധനശ്രീയും വിവാഹിതരാകുന്നത്. 2025ൽ ഇരുവരും പിരിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന്റെ സൂചനകളൊന്നും തന്നെ ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഈ വാര്‍ത്ത പലരെയും സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന ഒന്നായിരുന്നു. വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.
അതേസമയം 2023 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ചഹൽ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ താരമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും താരം കളിക്കുന്നുണ്ട്.
Content Highlights: Yuzvendra Chahal reveals reason behind 'be your own sugar daddy' T-shirt at divorce hearing