ദക്ഷിണാണാഫ്രിക്കയെ മൂന്ന് റൺസിന് തോൽപ്പിച്ചു; ത്രിരാഷ്ട്ര ടി20 പരമ്പര കിരീടം ചൂടി ന്യൂസിലാൻഡ്

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ദക്ഷിണാണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലാന്‍ഡിന് കിരീടം

dot image

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ദക്ഷിണാണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലാന്‍ഡിന് കിരീടം. ഫൈനലില്‍ ദക്ഷിണാണാഫ്രിക്കയെ മൂന്ന് റണ്‍സിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. 47 റണ്‍സ് വീതം നേടിയ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനാണ് സാധിച്ചത്. 51 റണ്‍സ് നേടിയ ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസാണ് ടോപ് സ്‌കോറര്‍. മാറ്റ് ഹെന്റി ന്യൂസിലാന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പരയിൽ ഒറ്റ മത്സരം പോലും കിവീസ് തോറ്റിരുന്നില്ല. ദക്ഷിണാണാഫ്രിക്കയെ കൂടാതെ സിംബാംബ്‌വേയായിരുന്നു പരമ്പരയിലുണ്ടായിരുന്ന മൂന്നാമത്തെ ടീം.

Content Highlights: New Zealand beat South Africa by three runs; win T20 tri-series;

dot image
To advertise here,contact us
dot image